കപ്പൽ ഉടമയും ബ്രിട്ടീഷ് പെട്രോളിയവും ഹീറോയിക് ഇഡുനൊപ്പം
ഹീറോയിക് ഇഡുൻ കപ്പലിനെയും ജീവനക്കാരെയും പിന്തുണക്കാൻ സർക്കാർ ഏജൻസികളും എംബസികളും വ്യവസായ സംഘടനകളും തയ്യാറാവണമെന്ന് ഷിപ്പിങ്ങ് മേഖലയിലെ പ്രമുഖ മാദ്ധ്യമങ്ങൾ ആവശ്യപ്പെടുന്നു. കപ്പൽ സബ് ചാർട്ടർ ചെയ്ത ബ്രിട്ടിഷ് പെട്രോളിയവും എല്ലാ നിയമ അനുമതികളും അനുസരിച്ചാണ് കപ്പലിലെ ജീവനക്കാർ പ്രവർത്തിച്ചത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. മർച്ചന്റ് നേവിയിൽ ചീഫ് എൻജിനീയറും, എഴുത്തുകാരനും ആയ നിരഞ്ജൻ ഈ കപ്പലിന്റെ കാര്യത്തിൽ കേരളത്തിൽ നടക്കുന്ന ചർച്ചകളിലും വാർത്തകളിലും കടന്നുകൂടിയ നാവികർക്കെതിരായ തെറ്റായ പ്രചാരണങ്ങളെ തള്ളിക്കളഞ്ഞു കൊണ്ട് ദി ഐഡത്തിൽ എഴുതിയിരുന്നു. ഈ പുതിയ സാഹചര്യങ്ങളെ കുറിച്ച് നിരഞ്ജൻ നടത്തുന്ന, അനുഭവസ്ഥനായ ഒരു നാവികന്റെ വിശദമായ വിലയിരുത്തലാണ് ഈ വിഡിയോ.