പേരറിവാളൻ വെറുമൊരു പേരല്ല
പേരറിവാളൻ എന്നത് രാജ്യത്തെ നിയമവ്യവസ്ഥിതിയുടെ മുന്നിൽ ഏറെ നാൾ ചർച്ചചെയ്യപ്പെട്ട ഒരുപേരാണ്. രാജീവ് ഗാന്ധി വധക്കേസിൽ രണ്ട് ബാറ്ററി വാങ്ങി നൽകിയ കുറ്റത്തിന് തൻറെ കൌമാരവും യൌവ്വനവുമെല്ലാം ജയിലിൽ ചിലവിടേണ്ടി വന്ന ഒരാളുടെ പേര്. അബ്ദുൾ നാസർ മഅദനിയടക്കം നിരവധി പേർ വിചാരണകൂടാതെ ജയിലിൽ വർഷങ്ങളോളം കഴിയുന്നകാലത്ത് പുറത്തിറങ്ങിയ ‘പറയാൻ ബാക്കിവെച്ചത്’ എന്ന നോവൽ പറയുന്നത് പേരറിവാളൻറേയും ദേശദ്രോഹകുറ്റം ചാർത്തപ്പെട്ട് ജയിലിലിടക്കപ്പെട്ടവരുടേയും ജീവിതങ്ങളാണ്. പഴക്കം ചെന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിൻറെ പോരായ്മകളും 124 എ എന്ന കിരാതനിയമവുമെല്ലാം അഡ്വക്കേറ്റ് ജി മനോജ് കുമാറിൻറെ ആദ്യനോവലിൽ കടന്നുവരുന്നു.