10% സംവരണമുണ്ടായിട്ടും കേരളത്തിലെ എൻജിനീയറിങ് കോളേജുകളിൽ പ്രവേശനം നേടുന്ന ശരാശരി 1.5% പട്ടിക ജാതി-പട്ടിക വർഗ്ഗ വിദ്യാർഥികൾ മാത്രമാണ് പരീക്ഷ പാസായി എൻജിനീയറിങ് ബിരുദമെടുക്കുന്നത് എന്ന ദുരവസ്ഥയുണ്ട്. ഇത് നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് തുല്യതയും തുല്യ അവസരവും ഉറപ്പാക്കാൻ കഴിയാത്തതു കൊണ്ടാണെന്ന് എൻജിനീയറിങ് പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ‘ദർശന’ യുടെ പ്രസിഡന്റ് മനോജ് കെ.സി. പറയുന്നു. ഈ രംഗത്ത് വിദ്യാർത്ഥികളുടെ പഠനത്തെ സഹായിക്കാൻ ചില ഇടപെടലുകൾ ഈ സംഘടന നടത്തുന്നുണ്ട്.
Subscribe to our channels on YouTube & WhatsApp