2002 മുതലുള്ള എല്ലാ തെരഞ്ഞടുപ്പുകളിലും ഭാരതീയ ജനതാ പാർട്ടിയും അതിന്റെ പ്രത്യയ ശാസ്ത്ര തലതൊട്ടപ്പനായ സംഘ പരിവാറും ഓരോ പുതിയ സാഹചര്യത്തിനും അനുസൃതമായ പ്രത്യേക രാഷ്ട്രീയ സംഘടനാ പദ്ധതികളും, തന്ത്രങ്ങളും ആവിഷ്കരിച്ചിരുന്നു. 2002 ൽ കോൺഗ്രസ്സിന്റെ വിജയ സാധ്യതയെ തകർക്കാനുള്ള നീക്കമായിട്ടാണ് വർഗ്ഗീയ നരനായാട്ടിനെ ഉപയോഗിച്ചതെങ്കിൽ ഇപ്പോൾ ആം ആദ്മി പാർട്ടിയുടെ ശക്തമായ പ്രചാരണത്തെ ചെറുക്കാനാണ് സുകേഷ് ചന്ദ്രശേഖർ എന്ന ജയിൽപ്പുള്ളിയെ ഉപയോഗിക്കുന്നത്. രാഷ്ട്രീയ വെല്ലുവിളികളെ നേരിടാനുള്ള കൗശലം ബി.ജെ.പി. യിൽ എത്ര ആഴത്തിൽ വേരോടിയതാണ് എന്ന് പരിശോധിക്കുകയാണ് സ്‌പെഷൽ ഫോക്കസ്.
To watch previous episodes Visit, Special Focus
The Aidem ത്തിലെ ഏറ്റവും മികച്ച ഐറ്റം എന്താണ് എന്ന് ചോദിച്ചാൽ ഞാൻ പറയുക, ഇപ്പോൾ അത് സ്പെഷ്യൽ ഫോക്കക്കസ് ആണ് എന്നാണ്. ഓരോ എപ്പിസോഡും വൈവിധ്യമാർന്നതും സവിശേഷമായ രാഷ്ട്രീയ നിരീക്ഷണങ്ങൾ ഉൾക്കൊള്ളുന്നതുമാണ് എന്നതുകൊണ്ടാണ് ആ തുടർ പരിപാടി മികച്ചതാകുന്നത്. ലേഖകന് അഭിനന്ദനങ്ങൾ!