A Unique Multilingual Media Platform

The AIDEM

Art & Music Culture Interviews Kerala YouTube

ഒരു അന്താരാഷ്ട്ര വക്കീലിന്റെ ഓർക്കസ്ട്രാ നൊസ്റ്റാൾജിയ…

  • October 14, 2023
  • 1 min read

ഒരു സംഗീത ഓർക്കസ്ട്രയിലെ അംഗങ്ങൾ ഏതാണ്ട് രണ്ട് പതിറ്റാണ്ടിനു ശേഷം ഒരു പരിശീലനവും ഇല്ലാതെ വീണ്ടും കൂടിച്ചേരുമ്പോൾ എന്താണ് സംഭവിക്കുക? താളവും ലയവും മറന്ന പഴമക്കാരുടെ ഒരു കലപിലക്കൂട്ടം ഉണ്ടായിക്കാണും എന്നാവും പലരും കരുതുക. എന്നാൽ തലശ്ശേരിയിൽ 1980കളിൽ തുടങ്ങിയ മെലഡി മേക്കേഴ്സ് എന്ന ഓർക്കസ്ട്രയിലെ ഗായകരും സംഗീതജ്ഞരും ഏതാണ്ട് 22 വർഷത്തിനുശേഷം ഒത്തുചേർന്നപ്പോൾ കണ്ടത് ഒരു റിഹേഴ്സലും ഇല്ലാതെ അവരെല്ലാം പഴയ കാലത്തിൻറെ സംഗീത മാസ്മരികത തിരിച്ചുപിടിക്കുന്നതാണ്.

അപൂർവ്വവും അത്ഭുതകരവുമായ ആ തിരിച്ചുപിടിക്കലിന്റെ മുഖ്യ സംഘാടകൻ മെലഡി മേക്കേഴ്സിന്റെ പ്രധാന ഗായകരിൽ ഒരാൾ ആയിരുന്ന അന്താരാഷ്ട്ര അഭിഭാഷകൻ മുസ്തഫ സഫീർ ആയിരുന്നു. ആ തിരിച്ചുപിടിക്കലിന്റെ വഴികളെക്കുറിച്ചും തങ്ങളുടെ പഴയകാലത്തെ കുറിച്ചും പുതിയ പരിപാടികളെ കുറിച്ചും അദ്ദേഹം ദി ഐഡവുമായി സംസാരിച്ചു. ഇവിടെ കാണുക.


To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here.

About Author

The AIDEM

9 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Soumini
Soumini
4 months ago

Great interview .Enjoyed it thoroughly .but more than that,it took me back to our good old days in college in the 1980s

Anzal
Anzal
4 months ago

Great to hear the story. Amazing !!! It is fascinating to see how Mr Musthafa could pursue passion in music and career simultaneously even when you are at the helm of such a big organisation. Inspiring and unbelievable energy.

Shammas Oliyath
Shammas Oliyath
4 months ago

Jappakaka, I am thrilled to hear about the history of the great music lover and singer in you. 😍 Thanks for sharing your stories during the interview. It will sure be an inspiration for many others. ❤️

Pankajakshan MO
Pankajakshan MO
4 months ago

82-83 വർഷം 
അന്ന് കാസറഗോഡ്ജില്ല ഇല്ല
അവിഭക്ത കണ്ണൂർ ജില്ലയാണ് . ബ്രണ്ണനിൽ വെച്ച് കണ്ണൂർ ജില്ലാ തല സിനിമാ ഗാനാലാപന മത്സരം
യാദൃശ്ചികമായി ഞാൻ കോളജിൽ എത്തിയതായിരുന്നു. അപ്പോഴുണ്ട് രണ്ടു പേർ അടുത്തേക്ക് വരുന്നു. ഒരാൾ ഫൈൻ ആർട്സ് സെക്രട്ടറിയാണെന്ന് സ്വയം പരിചയപ്പെടുത്തി. ഇന്ന് നടക്കുന്ന സംഗീത മത്സരത്തിന് വിധികർത്താവായി ഇരിക്കാൻ എന്നോട് ആവശ്യപ്പെട്ടു. എയ് അതൊന്നും നടക്കില്ല. ഞാൻ അതിന് യോജിച്ച ആളൊന്നുമല്ല. ഞാൻ പറഞ്ഞു. അപ്പോൾ അവർ കുറച്ചകലെ ചൂണ്ടിക്കാണിച്ചു പറഞ്ഞു
അതാ ആ ഇരിക്കുന്ന ആൾ പറഞ്ഞതാണ് നിങ്ങളെ വിളിക്കാൻ. നോക്കിയപ്പോൾ ഉണ്ട് ഒരു കള്ളച്ചിരിയുമായി ഇരിക്കുന്നു സാക്ഷാൽ രമേശ് നാരായണൻ (അന്നത്തെ രമേശ് കൂത്തുപറമ്പ്) ഞാൻ അടുത്ത് ചെന്നു
തലശ്ശേരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്കിലെ ബാലൻ മാഷ് ആണ് ജഡ്ജസിൻറെ കാര്യം ഏറ്റിരുന്നത്. എന്തോ കാരണം കൊണ്ട് ആൾ വന്നില്ല. പകരം ഒന്ന് ഞാൻ ഇരിക്കണം. ഒഴിയാൻ പരമാവധി നോക്കി നടന്നില്ല. ഞാൻ വെറുതെ ഇരുന്നു കൊടുത്താൽ മതി ഉത്തരവാദിത്തം രമേശ് നോക്കിക്കൊള്ളും. എന്റെ നാടകങ്ങൾക്കും മറ്റും സംഗീത സംവിധാനം നിർവഹിച്ചും മറ്റു നിലയിലും തമ്മിൽ അടുത്ത പരിചയമുള്ളതിനാൽ ഒഴിവാകാൻ കഴിഞ്ഞില്ല. വലിയ റിസ്കാണ് സംഗീത മത്സരത്തിന് വിധി നിർണയക്കൽ അതും കോളജിൽ. അത്യാവശ്യം തബലയും ട്രിപ്പിൾ ഡ്രമ്മും വായിക്കുമെന്നല്ലാതെ ഞാനൊരു സംഗീത വിദഗ്ദനൊന്നുമല്ല.
മത്സരം തുടങ്ങി പരിചയമുള്ള ജൂനിയർ ബാച്ചിലെ കുട്ടികൾ ഒക്കെ ആണ് പാടുന്നത്. 
അന്ന് ജപ്പ യുടെ മേരെ അങ്കനമെ തുമാരാ ക്യാ നാമ് ഹെ പാടിയത് ഓർക്കുന്നുണ്ട്.
കോളജിൽ ഉണ്ടായിരുന്നപ്പോൾ ചേറ്റംകുന്നിൽ അബ്ബാസിന്റെ (ബ്ലൂ ജാക്‌സ് ഓർക്കസ്ട്ര ?)വീട്ടിൽ ഡ്രം പഠിക്കാൻ പോയത് ഓർക്കുന്നു. പിന്നെ ഉസ്താദ് ഹാരിഷ് ബായിയുടെ അടുത്ത് തബല പഠിക്കാൻ പോയതും.

ഹിന്ദി ഗാനങ്ങളാണ് ജപ്പ പ്രധാനമായും പാടുന്നത് പാടൂ ജപ്പാ പാടൂ ….💗
എന്റെ “പ്രണയം” കവിത ഒന്ന് ട്യൂൺ ചെയ്ത് പാടൂ ജപ്പ💗
കവിത പോലെ അല്ല 
ഒരു ഗസൽ പോലെ 😊

Aparna Babu
Aparna Babu
4 months ago

Great interview ♥️

Jomon Kuriakose
Jomon Kuriakose
4 months ago

Such a great gesture

Basith
Basith
4 months ago

Superb SIR💐

K . Mohan
K . Mohan
4 months ago

You are still a teenage singer, marvellous singing, great 🙏

Fahad YAF
Fahad YAF
4 months ago

Beautiful interview. He is not just a good singer but an excellent entertainer too.