പാവപ്പെട്ടവർ, യുവാക്കൾ, കർഷകർ, സ്ത്രീകൾ എന്നീ വിഭാഗങ്ങളെ സവിശേഷമായി അഭിമുഖീകരിക്കുന്നതാണ് യൂണിയൻ ബജറ്റെന്ന് ധനമന്ത്രി നിർമല സീതാരാമൻ അവകാശപ്പെടുന്നു. കൃഷി, ചെറുകിട ഇടത്തരം വ്യവസായങ്ങൾ, നിക്ഷേപം, കയറ്റുമതി എന്നീ മേഖലകൾക്കാണ് മുൻഗണന നൽകിയിരിക്കുന്നത് എന്നും.
സാമ്പത്തിക സർവേയിൽ ചൂണ്ടിക്കാട്ടിയ ദൗർബല്യങ്ങൾ പരിഹരിക്കാൻ നിർദേശമുണ്ടോ ബജറ്റിൽ? ആദായനികുതി പരിധി 12 ലക്ഷമാക്കിയതിന്റെ കൈയടികളുടെ മറവിൽ ഒളിക്കുകയാണോ ധനമന്ത്രിയും കേന്ദ്ര സർക്കാരും?