കോട്ടയം ളാക്കാട്ടൂർ സ്വദേശിയായ ആതിര മുരളി ഇന്ത്യൻ നാഷണൽ റാലി ചാമ്പ്യൻ ഷിപ്പ് വനിതാ വിഭാഗത്തിൽ കേരളത്തിൽ നിന്നുള്ള ആദ്യ ചാമ്പ്യനാണ്. സ്ത്രീകൾക്ക് സുപരിചിതമല്ലാത്ത മോട്ടോർ സ്പോർട്സ് മേഖലയിൽ നിശ്ചയദാർഢ്യത്തോടെ പ്രതിസന്ധികളെ അവഗണിച്ച് മുൻപോട്ട് പോകുന്ന ആതിരയുടെ സ്വപ്നം ഫോർമുല വൺ മത്സരത്തിൽ പങ്കെടുക്കുക എന്നതാണ്.ഇനിയും നേടിയെടുക്കാനുള്ള നേട്ടങ്ങളെ പറ്റിയും, ജീവിത വിജയത്തെക്കുറിച്ചും ആതിര ദി ഐഡത്തോട് സംസാരിക്കുന്നു.





