മലയാള പത്രഭാഷയുടെ വികാസ പരിണാമങ്ങളാണ് ഇക്കുറി തോമസ് ജേക്കബ് കഥയാട്ടത്തിൽ ചർച്ച ചെയ്യുന്നത്. സംസ്കൃത ജടിലമായ ഭാഷാരീതിയിൽ നിന്നും സംസാര ഭാഷയിലേയ്ക്കും അവിടെ നിന്നും സർഗാത്മക ഭാഷാ പ്രയോഗത്തിലേയ്ക്കും മലയാള പത്രഭാഷ വികസിച്ചതിന്റെ കഥകൂടിയാണിത്. പത്രങ്ങൾ മലയാള ഭാഷയുടെ വളർച്ചയെ സഹായിച്ചതും ഇവിടെ ചർച്ചാ വിഷയമാകുന്നു. വള്ളത്തോളിന്റെ മരണം വൈക്കം ചന്ദ്രശേഖരൻ നായർ റിപ്പോർട്ട് ചെയ്തപ്പോൾ റിപ്പോർട്ടിങ് എത്രത്തോളം സർഗാത്മകമായി എന്നറിയാനും കാണുക, കഥയാട്ടം