A Unique Multilingual Media Platform

The AIDEM

Articles National Society

നെറ്റ് പരീക്ഷയിൽ പേരും വിലാസവും വെളിവാക്കാൻ പറഞ്ഞത് എന്തിന്? ഒരു പരീക്ഷാർത്ഥി ചോദിക്കുന്നു

  • June 22, 2024
  • 1 min read
നെറ്റ് പരീക്ഷയിൽ പേരും വിലാസവും വെളിവാക്കാൻ പറഞ്ഞത് എന്തിന്? ഒരു പരീക്ഷാർത്ഥി ചോദിക്കുന്നു

കഴിഞ്ഞ മാസം 18നു നടന്ന UGC NET എക്സാമിൽ പങ്കെടുത്ത വ്യക്തിയാണ് ഞാൻ. പത്താം ക്ലാസ്സ്‌ മുതൽ പൊതുപരീക്ഷകൾ എഴുതുന്ന ഞാൻ വളരെ അസാധാരണമായ ഒരു പരീക്ഷക്കാണ് മേൽ എക്സാമിലൂടെ സാക്ഷിയായത്.

ഭരണഘടനയുടെ പാർട്ട്‌-3 പ്രകാരം എല്ലാ വിദ്യാർത്ഥികൾക്കും തുല്യനീതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയിൽ പൊതുപരീക്ഷകൾ നടക്കുന്നതും അതിലൂടെ നിരവധി വിദ്യാർത്ഥികളുടെ ജീവിതം കെട്ടിപ്പടുക്കുന്നതും. പൊതുപരീക്ഷകളിൽ നിലനിർത്തേണ്ടതും നിർബന്ധവുമായ ഒന്നാണ് എഴുതുന്ന വിദ്യാർത്ഥികളുടെ വ്യക്തിത്വ സ്വകാര്യത (Identity) വെളിവാക്കാതെ വെക്കുന്നതും Identity കാണിക്കുന്ന രീതിയിൽ അടയാളങ്ങൾ ഉത്തരക്കടലാസിൽ കാണുന്ന പക്ഷം മേൽ വിദ്യാർത്ഥിയെ എക്സാമിൽ നിന്നും വിലക്കുന്നതും.

എന്നാൽ മേൽ പറഞ്ഞ UGC NET എക്സാമിൽ തികച്ചും അസാധാരണമായ ഒന്നാണ് സംഭവിച്ചത്. Exam എഴുതുന്ന ഓരോ വിദ്യാർത്ഥിയുടെയും പേര്, രക്ഷിതാക്കളുടെ പേര് എന്നിവ ഉത്തരക്കടലാസിൽ എഴുതാൻ ഞാൻ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ നിർബന്ധിക്കപ്പെട്ടു. മേൽ പ്രവർത്തി ഭരണാഘടന വിരുദ്ധവും പരീക്ഷയുടെ വിശ്വാസതക്കേറ്റ അടിയും ആണ്.

ഈ പ്രവർത്തിയിലൂടെ Exam ഷീറ്റ് പരിശോധിക്കുന്ന വ്യക്തികൾക്കു വിദ്യാർത്ഥിയുടെ ജാതിയും പേരും നോക്കി മാർക്കു നൽകാൻ കഴിയും. വർഗീയ രാഷ്ട്രീയം പരാജയപ്പെടുത്താനുള്ള ഏറ്റവും നല്ല മാർഗം മികച്ച വിദ്യാഭ്യാസം നൽകുക എന്നതാണ്.

എന്നാൽ വിദ്യാഭ്യാസത്തിൽ ഇതു പോലുള്ള പകൽ കൊള്ള നടക്കുന്നതിന്റെ ഉദ്ദേശ്യം എന്താണെന്നു ബുദ്ധിയുള്ള ആർക്കും ചിന്തിക്കാവുന്നതാണ്. അന്വേഷിക്കേണ്ടതാണ്. ഒരുപാട് സംശയങ്ങൾക്ക് വഴി വെച്ചിട്ടുണ്ട് ഈ നടപടി.

ഈ പ്രശ്നങ്ങൾ ഉയർത്തി കാട്ടി Article 78 പ്രകാരം നാഷണൽ ജനതാദൾ ഇന്ത്യൻ രാഷ്ട്രപതിക്ക് കത്ത് നൽകിയിട്ടുണ്ട്.

 

ഈ വിഷയവുമായി ബന്ധപ്പെട്ട് സെനിൻ റാഷി നടത്തിയ പത്രസമ്മേളനത്തിൽ നിന്ന്

About Author

സെനിൻ റാഷി