വഖ്ഫിൽ ഇടക്കാല വിധി; കേന്ദ്രത്തിന് അടി…
വഖ്ഫ് നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി തത്കാലം നടപ്പാക്കേണ്ടെന്ന് പറഞ്ഞിരിക്കുന്നു സുപ്രീം കോടതി. രണ്ട് ദിവസം നീണ്ട വാദത്തിനിടെ കോടതി ചോദിച്ച ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാൻ കേന്ദ്ര സർക്കാറിന് സാധിച്ചില്ല. ഏഴ് ദിവസത്തിനകം വിശദമായ മറുപടിയെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. മെയ് അഞ്ചിനാണ് ഹരജികൾ സുപ്രീംകോടതി വീണ്ടും പരിഗണിക്കുക.