A Unique Multilingual Media Platform

The AIDEM

Literature Society YouTube

കോവിലൻ രചനകൾ സാമാന്യ വായനക്കാർക്ക് എന്തുകൊണ്ട് അപ്രാപ്യമായി?

  • July 16, 2023
  • 0 min read

മൌനം കൊണ്ടു തമസ്കരിയ്ക്കുകയോ നടപ്പവിമർശന രീതിയുടെ ചില ലളിത സംവർഗ്ഗങ്ങളിലേയ്ക്ക് ചുരുക്കുകയോ ചെയ്തു കൊണ്ടാണ് നാളിതു വരെ നാം കോവിലനെ നേരിട്ടത്. മലയാളികൾക്ക് അപരിചിതമായ ഭൂഭാഗദൃശ്യങ്ങളും മനുഷ്യരും ജീവിത സന്ദർഭങ്ങളും ഘടനയും ഭാഷാപരിചരണവും കോവിലനിൽ അപ്രാപ്യമായ ഒരു വന്യത ആരോപിയ്ക്കാൻ ഇടയാക്കിയിട്ടുണ്ട്. എന്തുകൊണ്ടാകാം മലയാള നോവൽ ചരിത്രത്തിൽ കോവിലൻ ഒരു വിപഥനമായിത്തീർന്നത്?

ഇന്ന് ഇത്തരം ചോദ്യത്തിന് ഉത്തരം തേടുമ്പോൾ ആധുനിക നോവൽ ചരിത്രത്തിന്റെ ചരിത്രവുമായി ബന്ധപ്പെടുത്തി വേണം കോവിലനെ പരിശോധിക്കേണ്ടത്. ഒരന്വേഷണം.

കേന്ദ്ര സാഹിത്യ അക്കാദമിയും ഗുരുവായൂർ ആസ്ഥാനമായ അന്തർദ്ദേശീയ കോവിലൻ പഠന ഗ്രൂപ്പും സംയുക്തമായി 2023 ജൂലായ് 09ന് ഗുരുവായൂരിൽ സംഘടിപ്പിച്ച കോവിലൻ ശതാബ്ദി സെമിനാറിൽ ഡോ. എം. വി. നാരായണൻ നടത്തിയ ശതാബ്ദി പ്രഭാഷണത്തിന്റെ ഭാഗങ്ങൾ.

About Author

The AIDEM