അബോധത്തിന്റെ തിരക്കാഴ്ചകൾ
തന്റെ ചലച്ചിത്രങ്ങള്‍ക്കായി വ്യത്യസ്തമായ പ്രമേയഭൂമികകളെ അന്വേഷിക്കുമ്പോഴും അവയെ പരിചരണഭേദത്താല്‍ വ്യതിരിക്തമാക്കി നിര്‍ത്താനാണ് കെ. ജി. ജോര്‍ജ് ശ്രമിച്ചിട്ടുള്ളത്. രേഖീയമായും അരേഖീയമായും ഉപാഖ്യാനഖണ്ഡങ്ങളായുമെല്ലാം വികസിക്കുന്ന ആ ചലച്ചിത്രാഖ്യാനങ്ങൾ ജോർജിന്റെ കലാ-മാധ്യമബോധ്യത്തിന്റെ ദൃശ്യസ്മാരകങ്ങളായി ഉയിര്‍ത്തുനില്‍ക്കുന്നുണ്ട്. ഘടനാവ്യതിരിക്തതകള്‍ക്കിടയിലും രേഖീയ-അരേഖീയഘടനാഭേദമന്യേ,