സുരക്ഷാ കാരണങ്ങൾ കാണിച്ചു കൊച്ചി നഗരത്തിന്റെ പ്രധാന ആകർഷണമായ മറീൻ ഡ്രൈവ് വാക്വേ രാത്രി 10 മണി മുതൽ രാവിലെ 5 മണി വരെ അടച്ചിടാൻ Greater Cochin Development Authority (GCDA)യും കൊച്ചി നഗരസഭയും തീരുമാനിച്ചു. എന്നാൽ ഇത് ഒരു മാസത്തേക്കുള്ള ഒരു പരീക്ഷണമാണെന്നും പൊതുജനത്തിന്റെയും കച്ചവടക്കാരുടെയും ഇതിനോട് ബന്ധപ്പെട്ടുള്ള എല്ലാവരുടെയും അഭിപ്രായങ്ങൾ കേൾക്കാനും, വേണ്ട മാറ്റങ്ങൾ വരുത്തി സർവ്വസമ്മതമായ ഒരു പരിഹാരത്തിലേക്ക് എത്താനുമുള്ള കാലയളവാണ് എന്ന് GCDA ചെയർമാൻ കെ. ചന്ദ്രൻപിള്ള.
The AIDEM Interactions-ഇൽ മാദ്ധ്യമപ്രവർത്തകനായ ആനന്ദ് ഹരിദാസ് നയിക്കുന്ന ചർച്ചയിൽ, അദ്ദേഹം GCDAയിലെ കച്ചവടക്കാരുടെ പ്രതിനിധി ജെയിംസ് പൊറ്റയ്ക്കൽ, കേരള ഹൈക്കോടതി അഭിഭാഷക Adv. നിമ്മി ജോൺസൻ, സൈക്ലിങ്ങ് ക്ലബ് അംഗം മിഥുൻ ജോസഫ് എന്നിവരുടെ ആശങ്കകൾക്കും സംശയങ്ങൾക്കും മറുപടി പറയുന്നു.