ടിസ്സിലെ രാം ദാസ് രാജ്യദ്രോഹിയായി!
രാജ്യത്തെ വിദ്യാർത്ഥി സംഘടനകൾ വിവിധ ആവശ്യങ്ങളുന്നയിച്ച് പാർലിമെന്റിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുത്തു, ആനന്ദ് പട് വർധന്റെ ‘രാം കെ നാം’ എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ മുൻകൈ എടുത്തു തുടങ്ങിയ ആരോപണങ്ങളുന്നയിച്ചാണ് ഗവേഷണ വിദ്യാർത്ഥിയായ രാംദാസിനെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിന്റെ ഭരണസമിതി സസ്പെൻഡ് ചെയ്തത്. ഈ നടപടി ചോദ്യം ചെയ്ത് രാംദാസ് നൽകിയ ഹരജിയിൽ ഇടപെടാതെ, ഇൻസ്റ്റിറ്റ്യൂട്ടിന്റെ തീരുമാനത്തെ ബോംബെ ഹൈക്കോടതി അംഗീകരിക്കുമ്പോൾ ബി.ജെ.പിയെ വിമർശിക്കുന്നത് രാജ്യദ്രോഹമാണെന്ന വ്യാഖ്യാനം പരോക്ഷമായി അംഗീകരിക്കപ്പെടുകയാണ്.