ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ ആയ സ്വാതന്ത്ര്യവും ജനാധിപത്യവും സാമൂഹിക നീതിയും സോഷ്യലിസവുമാണ് തൻറെ സാമൂഹിക പ്രവർത്തനത്തിന്റെ പ്രചോദനവും ആധാരവും എന്ന് പ്രശസ്ത സോഷ്യൽ ആക്ടിവിസ്റ്റ് ദയാബായ്.
സ്വാമി ആനന്ദതീർത്ഥന്റെ 121ാം ജന്മദിനാചരണത്തിൻ്റെ ഭാഗമായി ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ ചേർന്ന് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. സ്വാമി ആനന്ദതീർത്ഥന്റെ പേരിലുള്ള അവാർഡ് സമ്മേളനത്തിൽ ദയാബായ്ക്ക് സമ്മാനിച്ചു.