കുട്ടിക്കാലം മുതൽ അർജന്റീനിയൻ ഫുട്ബോൾ താരം ലയണൽ മെസ്സിയെ ഒരു വികാരമായി കൊണ്ടു നടന്നതാണ് ജുഷ്ണ ഷാഹിൻ. മെസ്സിയെ കാണാനും ഇന്റർവ്യൂ ചെയ്യാനും സ്പാനിഷ് ഭാഷയും സ്പോർട്സ് ജേർണലിസവും ഒരു തപസ്യ പോലെ പഠിച്ച ജുഷ്ണ ഇപ്പോൾ ഖത്തർ ലോകകപ്പ് പല ഭൂഖണ്ഡങ്ങളിലെ വ്യത്യസ്തമായ മാധ്യമങ്ങൾക് വേണ്ടി ഇംഗ്ലീഷും സ്പാനിഷും അടക്കമുള്ള ഭാഷകളിൽ കവർ ചെയ്ത് വരികയാണ്. മെസ്സിയോടുള്ള ആരാധന തീവ്രമാണെങ്കിലും തന്റെ കളിയെഴുത്തിനേയും വിശകലനത്തെയും അത് വൈകാരികമായി ബാധിക്കാറില്ല എന്ന് ജുഷ്ണ പറയുന്നു. വസ്തുനിഷ്ഠതയാണ് തന്റെ സ്പോർട്സ് ജേർണലിസത്തിന്റെ കൊടിയടയാളം എന്നും അവർ കൂട്ടി ചേർക്കുന്നു.
2022 FIFA ലോകകപ്പുമായി ബന്ധപ്പെട്ട സ്‌റ്റോറികൾക്കായി, ഇവിടെ ക്ലിക്ക് ചെയ്യുക.