A Unique Multilingual Media Platform

The AIDEM

Art & Music Articles International

രണ്ടു ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡുമായി ‘സര്‍വേശ’

  • April 2, 2025
  • 1 min read
രണ്ടു ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡുമായി ‘സര്‍വേശ’

യേശുദാസ്, ഫാ. പോള്‍ പൂവ്വത്തിങ്കല്‍, മനോജ് ജോര്‍ജ് എന്നിവര്‍ക്ക് രാജ്യാന്തര പുരസ്‌കാരം

 

ആത്മീയ സംഗീത ആല്‍ബമായ ‘സര്‍വേശ’ രണ്ടു ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡുകള്‍ നേടി. ഗാനം ആലപിച്ച ഗാനഗന്ധര്‍വന്‍ പത്മവിഭൂഷണ്‍ ഡോ. കെ.ജെ. യേശുദാസ്, ആല്‍ബത്തിനു സംഗീതം നല്‍കിയ പാടുംപാതിരി റവ. ഡോ. പോള്‍ പൂവ്വത്തിങ്കല്‍ സിഎംഐ, ഗ്രാമി അവാര്‍ഡ് ജേതാവും വയലിന്‍ മാന്ത്രികനുമായ മനോജ് ജോര്‍ജ് എന്നിവര്‍ക്കാണ് അവാര്‍ഡ്.

ബെസ്റ്റ് കംപോസിഷന്‍, ബെസ്റ്റ് പ്രൊഡക്ഷന്‍ എന്നീ രണ്ടു വിഭാഗങ്ങളിലാണ് ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡുകള്‍. ഗാനരചയിതാവ് പി.സി. ദേവസ്യ, റിക്കി കേജ്, രാകേഷ് ചൗരസ്യ, ആല്‍ബത്തില്‍ ആലപിച്ച നൂറു വൈദികര്‍, നൂറു കന്യാസ്ത്രീകള്‍, പിന്നണി പ്രവര്‍ത്തകര്‍ എന്നിവരെയും ലോസ് ആഞ്ചല്‍സ് ഓര്‍ക്കസ്ട്രയേയും പരാമര്‍ശിച്ചുകൊണ്ടാണ് ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡു പ്രഖ്യാപിച്ചിരിക്കുന്നത്.

ആഗോളതലത്തില്‍ ലഭിച്ച 22,000 എന്‍ട്രികളില്‍നിന്നാണ് ‘സര്‍വേശ’ ആല്‍ബം മികച്ചതായി തെരഞ്ഞെടുക്കപ്പെട്ടത്. ക്ലാസിക്കല്‍, ജാസ്, റോക്ക്, ബ്ലൂസ്, വേള്‍ഡ്, നാടോടി തുടങ്ങിയ സംഗീതങ്ങളെ കൂട്ടിയിണക്കിയാണ് ഈ ആല്‍ബം ഒരുക്കിയത്. മനോജ് ജോര്‍ജ് രണ്ടാം തവണയാണ് ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡ് നേടുന്നത്.

നാലു മാസം മുമ്പ് മനോജ് ജോര്‍ജും ഫാ. പോള്‍ പൂവ്വത്തിങ്കലും ചേര്‍ന്ന് യുട്യൂബില്‍ അപ്‌ലോഡ് ചെയ്ത ആല്‍ബം ഇതിനകം 11 ലക്ഷത്തിലേറെ പേര്‍ ആസ്വദിച്ചു. വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ആല്‍ബം പ്രകാശനം ചെയ്തത്.


‘സര്‍വേശ’യുടെ സൃഷ്ടിക്ക് പിറകിലുള്ള ചരിത്രം പറഞ്ഞുകൊണ്ട് ഫാദർ റവ. ഡോ. പോള്‍ പൂവ്വത്തിങ്കല്‍ ദി ഐഡത്തിന് നൽകിയ അഭിമുഖം വായിക്കുവനായി ഇവിടെ ക്ലിക്ക് ചെയ്യുക.

About Author

ദി ഐഡം ബ്യൂറോ

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x