തമിഴ് നാട് 2024 സ്റ്റാലിന് എതിരുണ്ടോ?
ദി ഐഡം – രിസാല അപ്ഡേറ്റ് സംയുക്ത തിരഞ്ഞെടുപ്പ് പരിപാടികൾ ഇവിടെ തുടങ്ങുന്നു. തമിഴ്നാട്ടിലെ വോട്ട് യാഥാർഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ആഴത്തിലുള്ള അപഗ്രഥനമാണ് ഈ ആദ്യ എപ്പിസോഡ്. ഇന്ത്യ മുന്നണിക്ക് ഡി.എം.കെയുടെ ബലത്തിലുള്ള മേൽകൈ അട്ടിമറിക്കാൻ ബി.ജെ.പി സഖ്യത്തിന് കഴിയുമോ? എ.ഐ.എ.ഡി.എം.കെ മുന്നണി എന്ത് ചലനങ്ങളാണ് സൃഷ്ടിക്കാൻ പോകുന്നത്? ഈ ചോദ്യങ്ങളുടെ ഉത്തരങ്ങളാണ് രിസാല എഡിറ്റർ ഇൻ-ചാർജ് രാജീവ് ശങ്കരനും ടൈംസ് ഓഫ് ഇന്ത്യ റസിഡന്റ് എഡിറ്റർ അരുൺ റാമും ഈ പ്രോഗ്രാമിൽ അന്വേഷിക്കുന്നത്. കാണുക; തമിഴ് നാട് 2024 സ്റ്റാലിന് എതിരുണ്ടോ?