ഭരണഘടനയെ തടവിലാക്കുന്ന ഗവർണർമാർ
ബി.ജെ.പി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭകൾ പാസ്സാക്കുന്ന ബില്ലുകൾ ഗവർണർമാർ തടഞ്ഞുവെക്കുന്നത് രാജ്യത്ത് പതിവായി മാറിയിരിക്കുന്നു. തമിഴ്നാട്, കേരളം, തെലുങ്കാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസുകൾ കോടതിയിലെത്തുമ്പോൾ മാത്രമാണ് ഗവർണർമാർ ബില്ലുകളിൽ തുടർ നടപടികൾ തുടങ്ങുന്നത്. കേരളത്തിലാവട്ടെ അപ്പോഴും ഗവർണർ പോർവിളി തുടരുകയാണ്.
സംസ്ഥാങ്ങളുടെ യൂണിയനായ ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെയും ജനാധിപത്യ മൂല്യങ്ങളെയും വെല്ലുവിളിക്കുന്ന രാഷ്ട്രീയ നാടകത്തിലെ സൂത്രധാരന്മാരായി ഗവർണർമാർ മാറുകയാണിവിടെ. അവർ ജനങ്ങളുടെ അവകാശങ്ങളെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രമുഖ നിയമ വിദഗ്‌ദ്ധർ ഈ ചർച്ചയിൽ ചൂണ്ടിക്കാണിക്കുന്നു. ഒപ്പം ഇതിന്റെ പിന്നിലെ രാഷ്ട്രീയ ഗൂഢ ലക്ഷ്യങ്ങളും തുറന്നു കാണിക്കുന്നു.
ഭരണഘടനയുടെ അന്തസത്തയെ അട്ടിമറിക്കുന്ന ഈ പ്രക്രിയയുടെ നാനാർത്ഥങ്ങൾ അറിയാൻ കാണുക; ഭരണഘടനയെ തടവിലാക്കുന്ന ഗവർണർമാർ.
To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here.