2019 ൽ മാത്രമാണ് വേദന ചികിത്സ (palliative care) നമ്മുടെ എം.ബി.ബി.എസ്. കരിക്കുലത്തിന്റെ ഭാഗമായത്. ഇന്നും ഗ്രാമതലത്തിൽ, അതും സർക്കാർ മേഖലയിൽ മാത്രമാണ് പാലിയേറ്റിവ് കെയർ ഉള്ളത്. വിദഗ്ധ ചികിത്സാ രംഗത്തേക്കും സ്വകാര്യ മേഖലയിലേക്കും അത് വ്യാപിപ്പിക്കണം. ദേശീയ ആരോഗ്യനയത്തിൽ പാലിയേറ്റിവ് കെയർ വന്നുവെങ്കിലും നടപ്പാക്കുന്നതിൽ ഒരു വിടവ് നിലനിൽക്കുന്നു. 2015ലെ കണക്കുകൾ പ്രകാരം കേരളത്തിൽ 1.7 ലക്ഷം വൃദ്ധർ ഒറ്റയ്ക്ക് താമസിക്കുന്നു. അതിൽ 1.43 ലക്ഷം സ്ത്രീകളാണ്. ഇന്ത്യൻ പാലിയേറ്റിവ് കെയറിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പദ്മശ്രീ ഡോ. എം.ആർ. രാജഗോപാലും ലോകാരോഗ്യ സംഘടനയിലെ മുൻ ഉദ്യോഗസ്ഥനും ആഗോള പൊതുജനാരോഗ്യ വിദഗ്ദ്ധനുമായ ഡോ. എസ്.എസ്. ലാലും തമ്മിൽ നടത്തിയ ചർച്ച ശ്രദ്ധിക്കൂ. ഡോക്ടേഴ്സ് ഡേ ആയ ജൂലൈ 1 ന് ദി ഐഡം ആരംഭിക്കുന്ന ‘മെഡ്ടോക്ക്’ എന്ന പരിപാടിയുടെ ആദ്യ എപ്പിസോഡ് ആണിത്.
See more from MedTalk Series, Here.
ദി ഐഡം വീണ്ടും പുതിയ പാതകൾ തുറക്കുന്നു . അത്യന്തം പ്രസക്തവും വിജ്ഞാനപ്രദവുമായ സംഭാഷണം . “പഹയനുമായുള്ള “ കൂടികാഴ്‌ച ഒരു പ്രത്യേക രീതിയിൽ സരസവും പ്രസ്കതവും ആയിരുന്നു . ഈ ആരോഗ്യകാര്യ ചർച്ചയിൽ രണ്ടു വിശ്വപ്രസിദ്ധർ ഒന്നിക്കുമ്പോൾ അതിന്റെ തലവും ഉദാത്തവും ഗംഭീരവും