A Unique Multilingual Media Platform

The AIDEM

Health Society YouTube

കേരളത്തിൽ ലഹരി ഉപയോഗം മാനസികപ്രശ്നമാവുന്നു, മനോരോഗവും കൂടുന്നു

  • August 18, 2023
  • 1 min read

കേരളത്തിന്റെ മനസികാരോഗ്യപ്രശ്നത്തെപ്പറ്റി നമുക്കറിയാത്ത ചില സുപ്രധാന വസ്തുതകൾ വിശദീകരിക്കുന്ന ഒരു സംവാദം. കേരളത്തിൽ ചെറുപ്പക്കാരായ സ്ത്രീകളുടെ ആത്മഹത്യ വളരെ കൂടുതലാണ്. ലഹരി ഉപയോഗത്തെ ഒരു മാനസിക പ്രശനം മാത്രമായല്ല, സാമൂഹ്യപ്രശ്നവും കൂടിയായി കാണണം.

മെഡ്ടോക്കിന്റെ കേരളത്തിന്റെ മാനസികാരോഗ്യ രംഗത്തെക്കുറിച്ചുള്ള ഈ പ്രത്യേക എപ്പിസോഡിൽ മെഡിസിൻസ് സാൻസ് ഫ്രോണ്ടിയേഴ്‌സ് എന്ന, രാജ്യാതിർത്തികൾ കടന്ന് സംഘർഷമേഖലകളിലും, ദരിദ്ര രാജ്യങ്ങളിലും വൈദ്യസഹായം എത്തിക്കുന്ന ഡോക്ടർമാരുടെ അന്താരാഷ്ട്ര സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുന്ന കൺസൾട്ടന്റ് സൈക്കാട്രിസ്റ്റ്, ഡോ. ജയറാം കമലാ രാമകൃഷ്ണൻ, സൈക്കോ-ഓങ്കോളജിസ്റ്റും, മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന ദരിദ്രർക്ക് സൗജന്യ ചികിത്സ നൽകുന്ന മെഹക് ഫൗണ്ടേഷന്റെ ക്ലിനിക്കൽ ഡയറക്ടറുമായ ഡോ. ചിത്ര വെങ്കടേശ്വരൻ, ജനറൽ സർജറി & പാലിയേറ്റിവ് കെയർ സീനിയർ കൺസൾട്ടന്റും, ‘ദി ഐഡം’ ഡയറക്ടറുമായ ഡോ. മുജീബ് റഹ്മാൻ എന്നിവർ നടത്തുന്ന സംഭാഷണം. ന്യൂസിലാൻഡിൽ ഓക്ക്‌ലൻഡ് സർവ്വകലാശാലയിൽ സൈക്കോളജി മെഡിസിൻ ഹോണററി സീനിയർ ലക്ച്ചറും കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിനിൽ പബ്ലിക് ഹെൽത്ത് ആൻഡ് ലെയ്‌സൺ സൈക്കാട്രി ഹോണററി കൺസൾട്ടന്റുമാണ് ഡോ. ജയറാം.


See more from MedTalk Series, Here.


About Author

The AIDEM