വരയുടെ കുലപതിക്കൊപ്പം, നമ്പൂതിരിച്ചിത്രങ്ങൾക്കൊപ്പം
മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ ഈയടുത്ത ദിവസങ്ങളിൽ നടന്ന നമ്പൂതിരി ചിത്രങ്ങളുടെ പ്രദർശനം ഒരു നൂറ്റാണ്ടിലെ കേരളത്തിന്റെ സാംസ്കാരികജീവിതത്തെ ഒപ്പിയെടുത്തതുപോലെ ചിത്രകലാപ്രേമികൾക്ക് അനുഭവപ്പെട്ടു. 98 വയസ്സിന്റെ നിറവാർന്ന ചിത്രകാരനോട് തൊട്ടുനിൽക്കാനും, ചിത്രങ്ങൾക്കിടയിൽ വെച്ചു തന്നെ അദ്ദേഹത്തെ കാണാനുമുള്ള സൗഭാഗ്യവും അവർക്കു കൈവന്നു.