പെരുന്നാൾ നമസ്ക്കാരത്തിന് ശിക്ഷ! യു.പി രാജ്യത്തിനു നൽകുന്ന സന്ദേശം എന്ത്?
ഉത്തർപ്രദേശിലെ ആദിത്യനാഥ് സർക്കാരിൻ്റെ നേതൃത്വത്തിൽ നടന്നുവരുന്ന മുസ്‌ലിം വിരുദ്ധ പരിപാടികൾ തുടരുകയാണ്. ഹോളി ദിവസം മസ്ജിദുകൾ ടാർപോളിൻ കൊണ്ട് മറക്കണം എന്ന നിർദ്ദേശത്തെ തുടർന്ന് ഇപ്പോൾ പെരുന്നാൾ ദിവസം നിസ്കാരം നിരത്തുകളിൽ നടത്തുകയാണെങ്കിൽ അങ്ങനെ നടത്തുന്നവരുടെ പാസ്പോർട്ട് റദ്ദാക്കുമെന്ന ഉത്തരവുമായി വന്നിരിക്കുകയാണ് ആദിത്യനാഥ് സർക്കാരിൻ്റെ കീഴിലുള്ള മീററ്റ് പോലീസ്.
പെരുന്നാൾ ദിവസം ആയിരക്കണക്കിന് ആളുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിസ്കാരത്തിൽ ഏർപ്പെടാറുണ്ട്. പള്ളികളിൽ സ്ഥലം പോരാതെ വരുമ്പോൾ വ്യവസ്ഥാപിതമായി പുറത്ത് നിരത്തുകളിൽ അടക്കം നിസ്കാരം നടത്താറുണ്ട്. ആ സമ്പ്രദായത്തെയാണ് ഒറ്റ ഉത്തരവുകൊണ്ട് മറികടക്കാൻ ശ്രമിക്കുന്നത്.
ഇതേ പറ്റിയുള്ള ചർച്ച ഇവിടെ കാണാം. മുതിർന്ന മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ശ്രീജിത്ത് ദിവാകരൻ രിസാല പത്രാധിപൻ രാജീവ് ശങ്കരനുമായി സംസാരിക്കുന്നു.