A Unique Multilingual Media Platform

The AIDEM

Law National Politics YouTube

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; പിന്നിൽ ഗൂഢ ലക്ഷ്യങ്ങളോ?

  • September 21, 2023
  • 0 min read

ഇന്ത്യ എന്ന ആശയത്തിന്റെ അടിസ്ഥാനം തന്നെ തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ ഒന്നൊന്നായി നടന്നുകൊണ്ടിരിക്കുന്ന കാലമാണിത്. ഇപ്പോൾ പ്രധാനമന്ത്രി തന്നെ മുന്നോട്ടു വച്ചിട്ടുള്ള “ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്” എന്ന ആശയത്തെ ഈ പശ്ചാത്തലത്തിൽ കാണേണ്ടതുണ്ട്.

വ്യത്യസ്തതകളെ അംഗീകരിക്കാതിരിക്കൽ അടിസ്ഥാനപരമായി ജനാധിപത്യ വിരുദ്ധമാണ്. “ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്” എന്ന സങ്കല്പ്പം വ്യത്യസ്തതകളെ ഇല്ലാതാക്കുന്നതാണ്. അതായതു ഇത് അധികാര കേന്ദ്രീകരണത്തിലേക്കുള്ള എളുപ്പ വഴിയാണ്.

ഈ ആശയത്തിന്റെ വരും വരായ്കകളെ ആഴത്തിൽ പരിശോധിക്കുകയാണ് പ്രശസ്ത ചിന്തകരായ ഡോ. സെബാസ്റ്റ്യൻ പോൾ, ഡോ. സുനിൽ പി ഇളയിടം, മാധ്യമ പ്രവർത്തകനായ കെ.പി സേതുനാഥ്‌ എന്നിവർ ആനന്ദ് ഹരിദാസ് നയിക്കുന്ന ഈ ചർച്ചയിൽ.

ഇന്ത്യൻ രാഷ്രീയ പ്രയോഗത്തെ ഏകാധിപത്യത്തിന്റെ വഴിയിലേക്ക് വേഗത്തിൽ എത്തിക്കുന്നതും, അതിനെതിരെയുള്ള ചെറുത്ത് നിൽപ്പിന്റെ സാധ്യതകളും ആഴത്തിൽ പരിശോധിക്കുകയാണിവിടെ.

About Author

The AIDEM