A Unique Multilingual Media Platform

The AIDEM

Art & Music Culture YouTube

എം.ഡി.ആർ, കെ.വി.എൻ – രണ്ട് സംഗീത സാമ്രാട്ടുകളുടെ ജന്മശതാബ്ദിയിൽ

  • July 13, 2023
  • 0 min read

കർണാടക സംഗീത രംഗത്തെ രണ്ടു മഹാരഥന്മാർ ആയിരുന്നു എം.ഡി.ആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന എം.ഡി രാമനാഥനും കെ.വി. എൻ എന്ന് ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന കെ.വി നാരായണ സ്വാമിയും. കേരളത്തിലെ പാലക്കാട് ജില്ലയിൽ ജനിച്ച ഈ രണ്ട് സംഗീതജ്ഞരും കർണാടക സംഗീതത്തിൽ സ്വകീയമായ ശൈലികൾ സൃഷ്ടിച്ചവർ ആയിരുന്നു. രണ്ടുപേരുടെയും ജന്മശതാബ്ദി വർഷമാണ് 2023. എം.ഡി.ആർ 1984ലും കെ.വി.എൻ 2002ലും നിര്യാതരായി.

സംഗീതത്തിൻറെ വഴികളിൽ ചെറുപ്പകാലം മുതൽ സഞ്ചരിച്ച, ആ യാത്രയിൽ എം.ഡി.ആർ സംഗീതത്തോട് സവിശേഷമായ രീതിയിൽ ആഭിമുഖ്യം പ്രകടിപ്പിച്ച സമകാലിക കർണാടക സംഗീതജ്ഞൻ ആണ് അശ്വതി തിരുനാൾ രാമവർമ്മ. തിരുവനന്തപുരം രാജകുടുംബത്തിലെ ഇളംമുറക്കാരനായ രാമവർമ്മ മൺമറഞ്ഞ മഹാസംഗീതജ്ഞരുടെ കലാപരമായ സംഭാവനകളെയും ജീവിതത്തെയും ഓർമ്മിക്കുകയും വിലയിരുത്തുകയും ആണ് ഈ പ്രത്യേക ഐഡം അഭിമുഖത്തിൽ. തിരുവനന്തപുരം സംഗീത കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ ആയ ശ്രീദേവ് രാജഗോപാലുമായുള്ള ഈ സംഭാഷണം ഒട്ടേറെ പുതുതലങ്ങൾ അനാവരണം ചെയ്യുന്നു.

About Author

The AIDEM

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Krishnan
Krishnan
1 year ago

നല്ല അഭിമുഖം. കച്ചേരികളുടെ ചെറിയ ചെറിയ BITES ഇടക്ക് ചേർത്താൽ കുറച്ചു കൂടി Feel കിട്ടുമായിരുന്നു.