
വിവാൻ സുന്ദരം: കലയ്ക്കായി ജീവിതം സമർപ്പിച്ച ഒരാൾ
സങ്കീർണ്ണവും പരീക്ഷണാത്മകവുമായ ആധുനിക കലാസമ്പ്രദായങ്ങളിൽ എക്കാലവും സഹജമായ ആർജ്ജവത്തോടെ ആഴത്തിൽ ഇടപെട്ടിരുന്ന കലാകാരനായിരുന്നു വിവാൻ സുന്ദരം. അതോടൊപ്പം യാഥാസ്ഥിതികവും അത്യുക്തി ജടിലവും ആയ കലയിൽ നിന്ന് അദ്ദേഹം പുറംതിരിഞ്ഞു നില്ക്കുകയും ചെയ്തു. തന്റെ തന്നെ