A Unique Multilingual Media Platform

The AIDEM

Art & Music YouTube

ഭയത്തിന്റെ അന്തരീക്ഷത്തിൽ കാർട്ടൂൺ പിറക്കില്ല : ഇ പി ഉണ്ണി

  • April 21, 2023
  • 1 min read

ഭരണകൂടങ്ങളുമായി സമരസപ്പെട്ടുകൊണ്ട് ഇന്ത്യൻ കാ‍ർട്ടൂണുകൾക്ക് നിലനിൽക്കാനാവില്ലെന്ന് പ്രമുഖ പൊളിറ്റിക്കൽ കാ‍ർട്ടൂണിസ്റ്റ് ഇ പി ഉണ്ണി. ഇ പി ഉണ്ണിയെക്കുറിച്ച് ശ്യാമപ്രസാദ് സംവിധാനം ചെയ്ത കറുപ്പ് വെളുപ്പിനെ വളയുമ്പോൾ എന്ന ഡോക്യുമെന്ററിയുടെ പ്രദർശനത്തിന് ശേഷം നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി ബിനാലെയുടെ വേദിയായ കബ്രാൾ യാർഡിൽ നടന്ന ചർച്ചയിൽ കാർട്ടൂണിസ്റ്റും ​ഗവേഷകനുമായ ​ഗോകുൽ ​ഗോപാലകൃഷ്ണൻ മോഡറേറ്ററായി. സംവിധായകൻ ശ്യാമപ്രസാദും ചർച്ചയിൽ പങ്കെടുത്തു.


ഡോക്യുമെന്ററിയെ കുറിച്ചുള്ള റിപ്പോർട്ട് കാണാം

കറുപ്പ് വെളുപ്പിനെ വളയുമ്പോൾ


Subscribe to our channels on YouTube & WhatsApp

About Author

The AIDEM