A Unique Multilingual Media Platform

The AIDEM

Art & Music Cartoon Story YouTube

നന്ദൻ പിള്ളയുടെ കേരളവർമ്മ കാർട്ടൂണുകൾ

  • May 10, 2023
  • 1 min read

ഓരോ കലാലയവും അവിടെ പഠിച്ചവരുടെ ഓർമ്മയിൽ നിറയുന്നത് ഒരു പിടി സൗഹൃദങ്ങളിലൂടെയും, അന്ന് കണ്ട മനുഷ്യരിലൂടെയുമാണ്. ത്രിശൂർ കേരളവർമ്മ കോളേജ് ഈ വർഷം ഡയമണ്ട് ജൂബിലി ആഘോഷിക്കുമ്പോൾ പൂർവ്വവിദ്യാർത്ഥിയും കാർട്ടൂണിസ്റ്റുമായ നന്ദൻ പിള്ള അഞ്ഞൂറോളം പൂർവ്വവിദ്യാർത്ഥികളെയും അധ്യാപകരെയും വരച്ചുകൊണ്ടാണ് ആ ആഘോഷത്തിൽ പങ്കുചേർന്നത്. ആ ചിത്രങ്ങൾ കലാലയത്തിന്റെ ഒരപൂർവ ചരിത്രരേഖയായി മാറുകയാണ്, നന്ദൻ പിള്ള ആ വര തുടരുകയുമാണ്. നേരത്തെ ട്രയിലർ പുറത്തു വിട്ട ‘നന്ദൻ പിള്ളയുടെ കേരളവർമ്മ കാർട്ടൂണുകൾ’ എന്ന വിഡിയോയുടെ പൂർണ രൂപം കാണാം ഇവിടെ.

About Author

The AIDEM