
രുദാലികളുടെ കണ്ണുനീർ
പോക്കുവെയിൽ പൊന്നുരുക്കിയൊഴിച്ചപ്പോൾ മരുഭൂമിയിലെ ചൊരിമണലിന് സുവർണ്ണ ശോഭ. അനന്ത വിസ്തൃതമായ താർ മരുഭൂമിയിൽ കഴിഞ്ഞ ദിവസം മഴ പെയ്തിരുന്നു. പ്രകൃതിയുടെ കനിവ്. വിരളമായ മഴപ്പെയ്ത്തിൽ മനം നിറഞ്ഞ മരുവാസികൾ പുളകിതരായി. ഖേജ്രിയും കിക്കാറും പേരറിയാത്ത