ജാതിയെ തോൽപ്പിച്ച കലാജീവിതം
ദളിതരാണ് എന്ന ഒറ്റ കാരണം കൊണ്ട് മാറ്റിനിർത്തപ്പെടുകയും, ആക്രമിക്കപ്പെടുകയും ചെയ്യുന്ന മനുഷ്യരുടെ ഇടയിൽ നിന്നും കലയിലൂടെ അതിനെയെല്ലാം മറികടന്നു മുന്നേറുക എന്നത് വലിയ വിപ്ലവമാണ്. ജാതി ഇന്നും യാഥാർഥ്യമായി തുടരുന്ന സമൂഹത്തിൽ, നേരിടേണ്ടി വന്ന അവഗണനകളെയും കയ്‌പേറിയ അനുഭവങ്ങളെയും ഊർജ്ജമാക്കി വിജയം കൈവരിച്ച ഒട്ടേറെ പേരുണ്ട്. ക്ഷേത്രകലയായ കൊമ്പ് വായനയിൽ വരേണ്യ വിഭാഗങ്ങളുടെ കുത്തക തകർത്തു മുന്നേറിയ ജീവിതമാണ് നീറിക്കോട് ഉണ്ണികൃഷ്‌ണൻ എന്ന കലാകാരന്റേത്. കൊമ്പു വാദനത്തിൽ തന്റേതായ ഇടം അദ്ദേഹം കണ്ടെത്തി. വറുതിയുടെ ഭൂതകാലവും തൊട്ടുകൂടായ്മയുടെ ഇരുണ്ട ഓർമകളും താണ്ടി ഒരുകാലത്ത് പ്രവേശനം പോലും നിഷേധിക്കപ്പെട്ട ഇടങ്ങളിൽ ഇന്ന് ക്ഷണിക്കപ്പെട്ട അഥിതിയായി ചെല്ലുന്നതിലേക്കുള്ള ദൂരം ചെറുതായിരുന്നില്ല. ക്ഷേത്രകലയെ ജീവിതമാർഗമാക്കിയ വാദ്യകലാകാരൻ നീറിക്കോട് ഉണ്ണികൃഷ്‌ണൻ തന്റെ ജീവിതാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു.