ദളിതനെ പുറത്താക്കി സവർണൻ പണിത ജാതി മതിൽ എറണാകുളത്തെ വടയമ്പാടിയിൽ പൊളിച്ചുകളഞ്ഞിട്ട് വർഷം അഞ്ച് പിന്നിട്ടു. എങ്കിലും ഇപ്പോഴും പ്രദേശത്ത് സാമൂഹികമായ അസമത്വങ്ങൾ നിലനിൽക്കുന്നുണ്ട്. വടയമ്പാടിയിലെ ജാതിമതിൽ ഒരു സൂചകമായിരുന്നു, നമുക്കിടയിൽ ഇപ്പോഴും ജാതിചിന്തകൾ വേരുറപ്പിക്കുന്നുവെന്നതിന്റെ സൂചകം.