A Unique Multilingual Media Platform

The AIDEM

Articles Sports

ലോകത്തിലെ പത്രങ്ങൾ മെസ്സി വിജയം കൊണ്ടാടിയതെങ്ങനെ?

  • December 22, 2022
  • 1 min read
ലോകത്തിലെ പത്രങ്ങൾ മെസ്സി വിജയം കൊണ്ടാടിയതെങ്ങനെ?

മലപ്പുറത്തെ ഫുട്ബോൾ ഗവേഷകനും എഴുത്തുകാരനുമായ ജാഫർ ഖാൻ ശേഖരിച്ച 210 ഒന്നാം പേജുകൾ ദി ഐഡം ഇവിടെ അവതരിപ്പിക്കുന്നു


ലോകംകണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായ ലയണൽ മെസ്സിയാണ് 2022 ഖത്തർ ലോകകപ്പ് ജയിച്ചത്. അർജൻ്റീനയുടെ മൂന്നാം ലോകകപ്പ് വിജയം എന്നതിനേക്കാൾ മെസ്സിയുടെ അഭിമാനകപ്പ് എന്ന നിലയിലാണ് ലോകം അതിനെ ആഘോഷിച്ചത്.

ലോകത്തെ ഒട്ടുമിക്ക പത്രങ്ങളും ഈ വിജയം ഒന്നാം പേജ് മുഴുവൻ ‘ ഹോളി ‘ പോലെ കളർ വാരിവിതറിയാണ് പുറത്തിറക്കിയത്.

അർജൻ്റീന ലോകകപ്പ് ജയിച്ച തൊട്ടടുത്ത ദിവസം ലോകം എമ്പാടും പുറത്തിറങ്ങിയ 60 ഭാഷകളിലെ 210 പത്രങ്ങൾ ശേഖരിച്ചിരിക്കുകയാണ് ഫുട്ബോൾ ഗവേഷകനും എഴുത്തുകാരനുമായ അരീക്കോട്, വടശ്ശേരി സ്വദേശി ജാഫർ ഖാൻ.

Jaffer Khan

ഭൂമിയിൽ കൈയ്യെഴുത്തിൽ പുറത്തിറങ്ങുന്ന ഒരേയൊരു പത്രമെയുള്ളു നിലവിൽ. ചെന്നൈയിലെ ട്രിപ്ലിക്കെയിനിൽ നിന്ന് പുറത്തിറക്കുന്ന ഉറുദു പത്രം മുസൽമാൻ. അതിനൊപ്പം ഇന്ത്യയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, മറാട്ടി, കന്നഡ, ഒഡിയ, തെലുഗു, ഇംഗ്ലീഷ്, ഉറുദു തുടങ്ങിയ ഭാഷകളിലെ എല്ലാ പത്രങ്ങളും ജാഫർ ഖാൻ ശേഖരിച്ചിട്ടുണ്ട്.

The Musalman

കൂടാതെ അർജൻ്റീന, ബ്രസീൽ, ചിലി, ഉറൂഗ്വെ, കൊളംബിയ, യു.എസ്, മെക്സികോ, കാനഡ, തുടങ്ങിയ അമേരിക്കൻ ഭൂഖണ്ഡങ്ങളിലെ പത്രങ്ങളും ശേഖരത്തിലുണ്ട്. യൂറോപ്പ്, ആഫ്രിക്ക, ആസ്ത്രേലിയ മേഖലയിലെ 100 കണക്കിന് പത്രങ്ങളുമുണ്ട്.

പന്ത് പറഞ്ഞ മലപ്പുറം കിസ്സ, ‘ഫുട്ബാൾ മൈ സോൾ’ എന്നീ പുസ്തകങ്ങളുടെ രചയിതാവായ ജാഫർ ഖാൻ പഠനാവശ്യത്തിനാണ് ഇവ ശേഖരിച്ചിരുന്നത്.

വിവിധ വലിപ്പങ്ങളിലാണ് പത്രങ്ങൾ പുറത്തിറങ്ങുന്നത് എങ്കിലും ഏറ്റവും മനോഹരമായി 2022 ലോകകപ്പ് ചിത്രീകരിച്ചത് മലയാള പത്രങ്ങൾ ആണ് എന്ന് ജാഫർ ഖാൻ പറയുന്നു.

Argentina’s Victory on Malayalam Newspaper’s Front Page

ഫ്രഞ്ച് പത്രങ്ങൾ സ്വന്തം ടീമിൻ്റെ തോൽവി ഒന്നാം പേജിൽ വരച്ചുകാട്ടിയപ്പോൾ ബാക്കി എല്ലാ പത്രങ്ങളും മെസ്സിയെ ഫോക്കസ് ചെയ്താണ് പേജ് തയ്യാറാക്കിയത്. യൂറോപ്പിലെ ചില പത്രങ്ങൾ മെസ്സിയും കുടുംബവും ഒന്നിച്ചുള്ള ഫോട്ടോയാണ് ഒന്നാം പേജിൽ കൊടുത്തത്. നിലവിൽ ഇവയെല്ലാം ചേർത്തു ഇ ഫോൾഡർ ആക്കി മാറ്റിയിട്ടുണ്ട്.

Argentina’s Victory on Front Pages

മാധ്യമ പഠനത്തിനും ഗവേഷണത്തിനും ഉപകാരപ്പെടും എന്നതിനാലാണ് ഇവ ശേഖരിച്ചത് എന്നും പത്രങ്ങൾ പരിശോധിക്കാൻ എല്ലാവർക്കും സൗകര്യം നൽകുമെന്നും ജാഫർ ഖാൻ പറഞ്ഞു.

Click here for E-Folder


Subscribe to our channels on YouTube & WhatsApp

About Author

ദി ഐഡം ബ്യൂറോ

2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Babu
Babu
2 years ago

ന്റെ മെസ്സിടെ…. നല്ല റിപ്പോർട്ട്…. 👌👌👌👍👍👍👍👍

Balasundar Prakash
Balasundar Prakash
2 years ago

Great effort by Jaffer .. keep it up . Look forward to more reports like this from Aidem