IFFK 2022: ബുദ്ധിജീവികളിൽ നിന്ന് കേരള യുവത ഏറ്റെടുത്ത ഉത്സവം
ലോക സിനിമയേയും, സിനിമ എന്ന മാധ്യമത്തെയും ഗൗരവമായി കാണാനും പഠിക്കാനും തയ്യാറെടുത്തു വരുന്ന യുവതലമുറയുടെ സജീവ സാന്നിധ്യം, തിരുവനന്തപുരത്ത് എല്ലാ വർഷവും നടക്കുന്ന IFFK (ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള) യുടെ മുഖമുദ്രയായി മാറിക്കഴിഞ്ഞിരിക്കുന്നു. സിനിമയിൽ കേരളത്തിൽ പ്രൊഫഷണലുകളുടെ ഒരു തലമുറ വളരുകയാണ്. ചലച്ചിത്രോത്സവവേദിയിൽ നിന്നുള്ള ഒരു റിപ്പോർട്ട്.
Subscribe to our channels on YouTube & WhatsApp
ഈ തലവാചകത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ചില നിഴലുകൾ വീണുകിടക്കുന്നുണ്ട്: ഒന്നാമത്തേത് യുവജനങ്ങൾ ആരും തന്നെ ബുദ്ധിജീവികൾ അല്ല എന്നതാണ്. ബുദ്ധിജീവികൾ ഏതോ വിചിത്രജീവികൾ ആണ്, അവരെ മാറ്റിനിർത്തണം എന്നതാണ് രണ്ടാമത്തെ നിഴൽ.ബുദ്ധിജീവികളായ സംവിധായകർ സിനിമയെ നശിപ്പിച്ചു എന്നൊരു ധ്വനിയും അതിൽ ഉണ്ട്. ചലച്ചിത്രോത്സവങ്ങൾ യുവജനങ്ങൾക്ക് മാത്രം ഉള്ളതാണ് എന്നൊരു അശ്‌ളീല ചിന്ത കൂടി അതിൽ ഒളിഞ്ഞിരിക്കുന്ന ആ തലക്കെട്ടിനോട് ഉള്ള എന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു.