A Unique Multilingual Media Platform

The AIDEM

Articles Society YouTube

ഹിജാബ് വിധി: ‘വ്യക്തിസ്വാതന്ത്ര്യത്തിലെ ഊന്നൽ ശ്രദ്ധേയം’

  • October 13, 2022
  • 1 min read

കർണാടകയിലെ വിദ്യാലയങ്ങളിൽ വിദ്യാർത്ഥിനികൾ ഹിജാബ് ധരിക്കുന്നത് നിരോധിച്ചതിനെതിരെയുള്ള ഹർജികളിൽ സുപ്രീംകോടതി ജഡ്ജിമാർ ഭിന്നവിധികൾ രേഖപ്പെടുത്തിയതോടെ കേസ് ഇനി വിശാലബെഞ്ച് പരിഗണിക്കും. വിദ്യാർത്ഥിനിയുടെ വ്യക്തിസ്വാതന്ത്ര്യത്തിന് ഊന്നൽ നൽകുന്നതായിരുന്നു ഹർജികൾ പരിഗണിച്ച ജസ്റ്റിസ് സുധാൻഷൂ ധൂലിയയുടെ വിധി. കർണാടക ഹൈക്കോടതി തെറ്റായ പാത സ്വീകരിച്ചുവെന്നും സുധാൻഷു ധൂലിയ ഉത്തരവിലൂടെ വ്യക്തമാക്കി. എന്നാൽ ഹിജാബ് ധരിക്കൽ ഇസ്ലാമിൽ നിർബന്ധമായ കാര്യമല്ലെന്നാണ് നിരോധനം ശരിവെച്ച ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ വിധി. സുപ്രീംകോടതി ബെഞ്ചിൻെറ ഭിന്നവിധി വിശകലനം ചെയ്യുകയാണ് ലൈവ് ലോ മാനേജിങ് എഡിറ്റർ മനു സെബാസ്റ്റ്യൻ.


Subscribe to our channels on YouTube & WhatsApp

About Author

The AIDEM