ഭാവി വിചാരം; ഒരു പത്രാധിപരുടെ തിരിച്ചു വരവ്
ഭാവി വിചാരം ഒരു പുസ്തക പരമ്പരയാണ്. അതൊരു ചിന്തയുടെ നൈരന്തര്യവുമാണ്. പ്രത്യാശയുടെ കിരണങ്ങൾ ആഗോള സമൂഹത്തെ സ്പർശിക്കുന്നതിന്റെ യുക്തി വിചാരവുമാണ്.
സമീപ ഭൂതത്തിനും ഭാവിക്കും ഉള്ളിൽ കുടുങ്ങി നിൽക്കുന്ന ദൈനംദിന പത്രപ്രവർത്തനത്തിന്റെ പരിമിതിയെ മറികടക്കാൻ ജോസ് ടി തോമസ് എന്ന പത്രാധിപർ നടത്തിയ കഠിനാന്വേഷണത്തിന്റെ ഫലപ്രാപ്തിയുമാണത്. ഭാവി വിചാര പരമ്പരയിലെ ‘കുരിശും യുദ്ധവും സമാധാനവും’ എന്ന പുസ്തകത്തിന് കഴിഞ്ഞ കാക്കനാടൻ അവാർഡ് ലഭിച്ചത് ഈ ശ്രമത്തിനുള്ള അംഗീകാരമായിരുന്നു.
മനുഷ്യകുലത്തിന്റെ പരിണാമ ദിശ ആത്യന്തികമായി നന്മയിലേക്കാണെന്ന ദർശനമാണ് ജോസ് ടി തോമസ് മുന്നോട്ടു വയ്ക്കുന്നത്. ഈ വഴിയിലേക്ക് എത്തുന്നതിന് ചരിത്രവും സാമൂഹ്യ ശാസ്ത്രവും സംസ്കാരങ്ങളുടെ ചരിത്രവും ജോസ് ടി തോമസിന് ഉപകരണങ്ങളാവുന്നു. ഭൂഗോളത്തിനുമേൽ ആവരണമായിട്ടുള്ള വിവര ശൃംഖലയിലൂടെ പുതിയ കുഞ്ഞുങ്ങൾ ഉപാധിരഹിത സ്നേഹ സമൂഹം കെട്ടിപ്പടുക്കുന്നതിന്റെ ചരിത്രയുക്തികളും വൈജ്ഞാനിക യുക്തികളുമാണ് ജോസ് ടി തോമസ് ഈ സംഭാഷണത്തിൽ വിശദീകരിക്കുന്നത്. പുതുസമൂഹ സൃഷ്ടിയുടെ നാൾ വഴികൾ അറിയാൻ കാണുക. ഭാവി വിചാരം; ഒരു പത്രാധിപരുടെ തിരിച്ചുവരവ്.