ദമാ ധം മസ്ത് കലന്തർ: ഗായകന്റെയും സരോദിൻ്റെയും മാന്ത്രികത
ചാവക്കാട് ഘരാനയുടെ ആഭിമുഖ്യത്തിൽ മതസൗഹാർദ്ദ സന്ദേശം വിളിച്ചോതിയ ചാർ യാർ സംഗീത പരിപാടി അവസാനിച്ചത് പ്രസിദ്ധമായ ‘ദമാ ധം മസ്ത് കലന്തർ’ എന്ന ഗാനത്തോട് കൂടിയാണ്. മദൻ ഗോപാൽ സിങ്ങ് എന്ന ഗായകന്റെയും പിയൂഷ് ഘോഷാൽ എന്ന സരോദ് വാദകൻ്റെയും സംഗീത മാന്ത്രികത നിറഞ്ഞു നിന്ന ഒരു സവിശേഷ അനുഭവമായിരുന്നു ഈ ഗാനം പ്രദാനം ചെയ്തത് എന്ന് വിലയിരുത്തുകയാണ് ഹിന്ദുസ്ഥാനി സംഗീതജ്ഞനായ സി.വി പ്രശാന്ത്. കേൾക്കാം പ്രശാന്തിന്റെ ആസ്വാദനവും ചാർ യാറിൻെറ ദമാ ധം മസ്ത് കലന്തറും.