ആനന്ദ താളവുമായി സംഗീത മലകൾ കയറിയിറങ്ങുന്ന ചാർ യാർ
ഫെബ്രുവരി മൂന്നാം വാരം ചാവക്കാടിനെ ത്രസിപ്പിച്ച ചാർ യാർ സംഗീതത്തിലെ മൂന്നാം ഗാനത്തെ വിലയിരുത്തുകയാണ് ഹിന്ദുസ്ഥാനി സംഗീതജ്ഞനായ സി.വി പ്രശാന്ത്. ആനന്ദ്, ആനന്ദ് എന്ന വരികളിൽ തുടങ്ങുന്ന ഈ ഗാനം ആസ്വാദകരെ ഒപ്പം ചേർത്ത് അവരെയും ഭാഗഭാക്കാക്കുന്ന താള സമന്വയത്തിലൂടെ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ മലകളും താഴ് വാരങ്ങളും കയറിയിറങ്ങുന്നതായിരുന്നു എന്നാണ് പ്രശാന്ത് ചൂണ്ടിക്കാട്ടുന്നത്. കേൾക്കാം പ്രശാന്തിന്റെ വിശകലനവും ചാർ യാറിൻ്റെ വ്യതിരിക്ത സംഗീതവും.