വിജയൻ്റെ ധിഷണയെ ഖസാക്കിലേക്ക് ചുരുക്കുന്നത് നീതികേട്: എൻ.ഇ സുധീർ
കേരളീയ പൗരസമൂഹത്തിന് രാഷ്ട്രീയ വിദ്യാഭ്യാസം നൽകിയ എഴുത്തുകാരനായിരുന്നു ഒ.വി വിജയനെന്ന് പ്രമുഖ സാംസ്ക്കാരിക നിരീക്ഷകനായ എൻ.ഇ സുധീർ. ഒരു കാലഘട്ടത്തിലെ ഇന്ത്യൻ രാഷ്ട്രീയം ഒരു സാധാരണക്കാരന് മനസ്സിലാക്കാൻ ഇന്ദ്രപ്രസ്ഥം എന്ന രാഷ്ട്രീയ പംക്തി പോലെ ഉപകരിക്കുന്ന എഴുത്ത് മലയാളത്തിൽ കുറവാണ്. അങ്ങനെയുള്ള ഒരു രാഷ്ട്രീയ ധിഷണയെ ഖസാക്കിലേക്ക് മാത്രം ചുരുക്കി കെട്ടുന്നത് ശരിയല്ലെന്ന് എൻ.ഇ സുധീർ വിശദീകരിച്ചു. തസ്രാക്കിൽ നടന്ന ഒ.വി വിജയൻ അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ പ്രസംഗത്തിൻ്റെ പൂർണ്ണ രൂപമാണിത്.