ദളിതരിൽ ദളിതരായി തീരുന്നവർ
ദളിത് സമൂഹത്തിന്റെ ഭാഗമായിരിക്കുക, ഒപ്പം സമയം സ്ത്രീയുമായിരിക്കുക എന്നതിൻ്റെ അർത്ഥം ദളിതരിൽ ദളിതർ ആയിരിക്കുക എന്നത് പോലെയാണ് എന്ന് അധ്യാപികയും, എഴുത്തുകാരിയും, സാമൂഹിക പ്രവർത്തകയുമായ ഡോ. വിനീത വിജയൻ. ഇന്ത്യൻ രാഷ്ട്രീയ സാമൂഹിക വ്യവസ്ഥയിൽ ഒരു ദളിത് സ്ത്രീ മറികടക്കേണ്ടിവരുന്ന ഉടൽ രാഷ്ട്രീയത്തെയും, ജാതീയ വിവേചനത്തെയും തന്റെ സ്വന്തം ജീവിതാനുഭങ്ങൾ കോർത്തിണക്കികൊണ്ട് പച്ചയായ ഭാഷയിൽ സംസാരിക്കുകയാണ് അവർ. പ്രശസ്ത എഴുത്തുകാരിയും, മാധ്യമ പ്രവർത്തകയും, കോളമിസ്റ്റുമായ കെ.എ ബീനയുടെ, “ആ കസേര ആരുടേതാണ്” എന്ന പുസ്തകത്തെ ആധാരമാക്കിയുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു ഡോ. വിനീത.