ദേശം കഥ പറയുമ്പോൾ…
സ്വന്തം ദേശം എന്നും എഴുത്തുകാരുടെ പ്രചോദന സ്രോതസ് ആയിട്ടുണ്ട്. ദേശത്തിൻ്റെ കഥ പറയുമ്പോൾ അത് സാർവലൗകിക ജീവിതാവസ്ഥയുടെ കഥയായി മാറുന്നു എന്നതാണ് സർഗ്ഗ സൃഷിയുടെ രാസവിദ്യ.
ഇവിടെ ഒരു ദേശത്തിൻ്റെ കഥ പറയലിലൂടെ മലയാളത്തിൻ്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എസ് ഹരീഷിൻ്റെ രചനാലോക രഹസ്യങ്ങളും വെളിപ്പെടുന്നു. മാധ്യമ പ്രവർത്തകൻ സി.എൽ തോമസ്, സിനിമാ എഴുത്തുകാരനും നാടക പ്രവർത്തകനുമായ ഡോ. അജു കെ നാരായണൻ, മലയാളം ഐക്യവേദി കൺവീനർ ടോം മാത്യു എന്നീ ഹരീഷിൻ്റെ നാട്ടുകാർ ഹരീഷിനൊപ്പം ചേരുമ്പോൾ അത് എഴുത്തിൻ്റെയും സിനിമയുടെയും നാടൻ കലകളുടെയും മാധ്യമ പ്രവർത്തനത്തിൻ്റെയും ഭൂത വർത്തമാനങ്ങളെ തൊടുന്ന സംവാദമായി മാറുന്നു.
ദുബായ് ഹിറ്റ് എഫ്.എം ന്യൂസ് ഡയറക്ടർ ഷാബു കിളിത്തട്ടിൽ നയിക്കുന്ന ഈ സംവാദം ദി ഐഡം മൂന്നു ഭാഗങ്ങളായി സംപ്രേഷണം ചെയ്യുന്നു. ദുബായ് ഫ്ലീറ്റ് ലൈൻ ഷിപ്പിംഗ് സ്ഥാപകനും എം.ഡിയുമായ പീറ്റർ കെ മാത്യു സംഘടിപ്പിച്ച പരിപാടിയുടെ ഒന്നാം ഭാഗമാണിത്.
കാണുക, ദേശം കഥ പറയുമ്പോൾ – ഭാഗം 1.