A Unique Multilingual Media Platform

The AIDEM

Kerala Memoir Society YouTube

ഗാന്ധിയോടൊപ്പം ഒരു നടത്തം…

  • February 4, 2025
  • 1 min read

1948 ജനുവരി 30ന് ഗാന്ധിജി കൊല്ലപ്പെടുന്ന അതേ ശപിക്കപ്പെട്ട നിമിഷത്തിൽ, വൈകുന്നേരം 5.17ന്, അപൂർവവും വ്യത്യസ്തവുമായ ഒരു പ്രദർശനത്തിന് 2025 ജനുവരി 30 ന് എറണാകുളം ദർബാർ ഹാളിൽ തുടക്കമായി.

“You I could not save, walk with me” എന്ന് പേരിട്ട ഈ പ്രദർശനം 1946 നവംബർ മുതൽ വെടിയേറ്റു വീണ 1948 ജനുവരി 30 വരെ ഗാന്ധിജി നടത്തിയ യാത്രകളെ പിന്തുടർന്നെടുത്ത ചിത്രങ്ങളുടേയും ഓർമ്മകളുടേയും സമാഹാരമാണ്. കവിയും എഴുത്തുകാരനുമായ പി.എൻ ഗോപീകൃഷ്ണൻ, ഫോട്ടോഗ്രാഫർ സുധീഷ് എഴുവത്ത്, ചിത്രകാരനും ലളിതകലാ അക്കാദമി ചെയർമാനുമായ മുരളീ ചീരോത്ത് എന്നിവർ ചേർന്ന് ഒരു വർഷത്തോളമെടുത്തു നടത്തിയ ഈ അന്വേഷണയാത്രയുടെ ഫലമായ ഈ പ്രദർശനം, മതസ്പർദ്ധയുടെ മുറിവുകളണക്കാൻ ഗാന്ധിജി നടന്ന വഴികളെ തുന്നൽപ്പാടുകളെന്ന പോലെ അടയാളപ്പെടുത്തുന്നു. പ്രദർശനം വിവിധ അനുബന്ധപരിപാടികളോടെ ഫെബ്രുവരി 18 വരെ നീണ്ടു നിൽക്കും.

About Author

The AIDEM

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x