“മരണം നിങ്ങളുടെ രാജകുമാരനാണ്, നിങ്ങൾ അവന്റെ രക്ഷാധികാരി അല്ല”
എഴുത്തുകാരിയും അക്കാദമിക് പ്രവർത്തകയുമായ സാഹിറ റഹ്മാൻ ട്യൂഡർ ചരിത്രം രേഖപ്പെടുത്തിയ വിഖ്യാത നോവലിസ്റ്റായ ഹിലാരി മാന്റലിനെ അനുസ്മരിക്കുന്നു.
ദി ഗാർഡിയൻ എന്ന പത്രത്തിന്റെ ചരമക്കുറിപ്പിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു- ‘വിശ്വപ്രസിദ്ധ എഴുത്തുകാരിയും ‘Wolf Hall’ എന്ന കൃതിയുടെ രചയിതാവുമായ ഹിലാരി മാന്റൽ 70-ാം വയസ്സിൽ അന്തരിച്ചു. അവരുടെ മരണം പെട്ടെന്ന് ആയിരുന്നെങ്കിലും ശാന്തമായിരുന്നു’. ഇപ്പോൾ ഹിലാരിയ്ക്ക് രണ്ടാമത്തെ ബുക്കർ പ്രൈസ് ലഭിച്ച ‘Bring Up the Bodies’ എന്ന നോവലിലെ വാക്കുകൾ എനിക്ക് ഓർമ്മയിൽ വരുന്നു: “മരണം നിങ്ങളുടെ രാജകുമാരനാണ്, നിങ്ങൾ അവന്റെ രക്ഷാധികാരി അല്ല. അവൻ തിരക്കിലാണെന്നു നിങ്ങൾ കരുതുമ്പോൾ, അവൻ നിങ്ങളുടെ വാതിലിൽ വന്ന് മുട്ടും, അകത്തേയ്ക്ക് കടന്നു വരും, അവന്റെ ബൂട്ട്സ് നിങ്ങളുടെ മേൽ പതിപ്പിക്കും.”
ട്യൂഡർ രാജകുടുംബത്തിന്റെ ചരിത്രത്തെ സമർത്ഥമായി രേഖപ്പെടുത്തിയ, രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും ജീവിതത്തെ വളരെ സൂക്ഷ്മമായി അവതരിപ്പിച്ച ഏറെ പ്രശസ്തമായ ‘Wolf Hall’, ‘Bring Up the Bodies’, ഏറ്റവും അടുത്ത് പുറത്തിറങ്ങിയ ‘The Mirror and The Light’ എന്നീ നോവൽത്രയത്തിന്റെ സ്രഷ്ടാവ് കൂടിയായ ഹിലാരി മാന്റൽ ഇംഗ്ലണ്ടിൽ മറ്റൊരു രാജാവിന്റെ സ്ഥാനാരോഹണത്തിനു മുൻപ് തന്നെ അദൃശ്യമായ തിരശ്ശീലയിലേക്കു പിൻവാങ്ങിയത് എന്തിനാകാം? ഒരു പക്ഷേ, രാജവംശത്തിന് നേരെ വിമർശനം തൊടുത്തു വിടാനുള്ള സാധ്യത ഒഴിവാക്കാൻ ആയിരുന്നോ. ഒരിക്കൽ മാൻ്റെൽ പറഞ്ഞിരുന്നു: നമ്മൾ രാജവ്യക്തിത്വങ്ങളെ അമാനുഷി കരായി അവതരിപ്പിച്ചു കൊണ്ട് അവരെ അപമാനിക്കുകയാണ്. സാധാരണ മനുഷ്യരേക്കാൾ കുറവുള്ളവരായി അവരെ അവതരിപ്പിച്ചും അതേ.”
ഇന്നത്തെ രാജകുടുംബങ്ങൾക്കും പഴയ രാജപരമ്പരയിലുള്ളവരും തമ്മിൽ സമാനതകൾ വരയ്ക്കുന്നതിൽ അവർ സന്തുഷ്ട ആയിരുന്നില്ല. ‘ദീർഘവീക്ഷണത്തെ ഞാൻ വളരെ അധികം വിലമതിക്കുന്നു. അതുകൊണ്ടാകാം ഞാൻ സമാന്തരങ്ങൾ ഉണ്ടാക്കാത്തത്. നിങ്ങൾ അങ്ങനെ ചെയ്യുകയാണെങ്കിൽ, അത് യഥാർത്ഥ ആളുകളെ ഇത്തരം ഫാൻറസി രൂപങ്ങളാക്കി മാറ്റുമെന്ന് ഞാൻ കരുതുന്നു. നിർഭാഗ്യവശാൽ, അവർ അങ്ങനെയല്ല. അവർ ഉണ്മയാണ്, ഇന്ന് ജീവിക്കുന്നവരും, ആപത്ക്കാരികളും ആണ്.’
ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്നും രണ്ടു തവണ തന്റെ സാഹിത്യ നേട്ടങ്ങൾക്ക് അംഗീകാരം ലഭിച്ചെങ്കിലും അവർ രാജഭരണത്തെ ആവശ്യത്തിലേറെ ഗൗനിച്ചില്ല. അവർ ഡെയ്മ് ഹിലാരി മാന്റൽ ആണ്. പക്ഷേ അവർക്കു ലഭിക്കുന്ന അംഗീകാരങ്ങളെയെല്ലാം ബ്രിട്ടീഷ് സംസ്കാരത്തിൽ സ്വാധീനം ചെലുത്തുന്നതിനുള്ള ഒരു ചെറിയ അംഗീകാരം മാത്രം എന്നാണ് അവർ ഒരു അഭിമുഖത്തിൽ പറഞ്ഞത്. അവരുടെ വാക്കുകളിൽ : ‘ബ്രിട്ടീഷ് സാമ്രാജ്യം എന്നൊന്നില്ല. അതിന് പ്രായോഗിക അർത്ഥവുമില്ല.’
അധികാരത്തിന്റെ കുതന്ത്രങ്ങളിലാണ് അവർക്ക് താൽപര്യം. അവരെ സംബന്ധിച്ചിടത്തോളം എഴുത്ത് എന്നത് മനുഷ്യൻ എന്ന പ്രഹേളിക അനാവാരണം ചെയ്യുകയാണ്, അല്ലാതെ ഒരു മിസ്റ്ററി ത്രില്ലർ പോലെ നിഗൂഢത തെളിയിക്കുക അല്ല. ജീവിത പ്രക്രിയെയും മനുഷ്യനിലെ സങ്കീർണ്ണതകളെയും സൂക്ഷ്മമായി ചോദ്യം ചെയ്യുന്ന അവരുടെ വഴികൾ വളരെ ആഴത്തിലുള്ള രാഷ്ട്രീയബോധമുള്ളവയാണ്.
എഴുത്ത് എന്ന പ്രക്രിയയെ മാന്റൽ ഒരു അന്തർലീനമായ, നാടകീയമായ പ്രവർത്തനമായിട്ടാണ് കണക്കാക്കുന്നത്. അത് കേവലം ഒരു സെറിബ്രൽ പ്രവർത്തനം അല്ല: അത് മുഴുവനായി നിങ്ങളെ വിഴുങ്ങുന്നു. ‘സാധാരണ മനുഷ്യരായ നമ്മുക്ക് കാണാതെ പോയ കാര്യങ്ങൾ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ഒരു അലൗകിക വ്യക്തിത്വം എന്നാണ് അവരുടെ ദീർഘകാല ഏജൻറ് അവരെ വിശേഷിപ്പിക്കുന്നത്. തന്റെ നോവലുകൾ ചരിത്രത്തിന്റെ യാഥാസ്ഥിതിക വിവരണങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് പറയുന്നു, ‘എനിക്ക് കൂടുതൽ അറിയാവുന്നത് കൊണ്ടല്ല, മറിച്ച് ഞാൻ വ്യത്യസ്തമായി ചിന്തിക്കുന്നതിനാലാണ്.’ തന്റെ സമീപനം തീയേറ്ററിലേതിന് സമാനമാണെന്ന് അവർ പറയുന്നു. ‘കഥാപാത്രങ്ങളുമായി ഞാൻ നാടകീയമായ ഒരു പ്രക്രിയയിലേക്കു പ്രവേശിക്കുകയാണ്. അല്ലാതെ അവരെ ന്യായം വിധിക്കുകയല്ല’.
അവരുടെ ഒരു അഭിമുഖത്തിൽ, അസന്തുഷ്ടമായ തന്റെ ബാല്യത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചിരുന്നു. അവരുടെ അമ്മയും,അച്ഛനും,അവരുടെ അമ്മയുടെ കാമുകനും എല്ലാം ഒരുമിച്ച് ഒരു വീട്ടിൽ താമസിച്ചു വന്നിരുന്ന ഒരു വിചിത്രമായ കുടുംബത്തിന്റെ വേദനാജനകമായ ഓർമ്മകൾ സമ്മാനിച്ച ഒരു ബാല്യം. ഗ്രാമവാസികളുടെ നിരന്തരം ചോദ്യം ചെയ്യപ്പെടലിൽ നിന്ന് രക്ഷ നേടാൻ അവർ ഉൾവലിഞ്ഞു നിശബ്ദയായി.
തീർത്തും ഒരു മാനുഷിക പരിവേഷത്തിൽ പ്രത്യക്ഷപ്പെടുന്ന അവരുടെ നായകകഥാപാത്രമായ തോമസ് ക്രോംവെല്ലും നോവലിൽ അധികം സംസാരിക്കുന്നില്ല കഥാപാത്രത്തിന്റെ മനസിന്റെ പ്രവർത്തനങ്ങളാണ് ട്രിലോജിയുടെ വായനക്കാരുമായി സംവദിക്കുന്നത്. വളരെയധികം അപകീർത്തിക്കിരയായ ഒരു ചരിത്രവ്യക്തിത്വത്തിൽ നിന്ന് വ്യത്യസ്തമായി, അസ്വസ്ഥനായ ഹെൻറി എട്ടാമന് തന്റെ വിചാരധാര പകർന്നു നൽകുന്ന ഒരു പ്രതിഭയായി ഈ കഥാപാത്രം ഉയർന്നുവരുന്നു. ക്രോംവെല്ലിന്റെ ജീവിതത്തെക്കുറിച്ചുള്ള ഹിലാരിയുടെ ആഴത്തിലുള്ള ആഖ്യാനം അധികാരത്തിൻറെ കഥയാണ്. ക്രോംവെല്ലിൽ താൻ ആകൃഷ്ടയാകാൻ കാരണം അയാളുടെ ദൗത്യം അത്രയേറെ അസാധ്യമായിരുന്നത് കൊണ്ടാണെന്ന് ഹിലാരി ഒരു അഭിമുഖത്തിൽ പറയുന്നു. ഹാജരില്ലാത്ത തനിക്ക് പരിചിതമായ ഒരു മനുഷ്യൻ എന്ന പോലെയാണ് അവർ അയാളെപ്പറ്റി സംസാരിച്ചത്. ‘പുറംലോകത്തേയ്ക്ക് ദൃഷ്ടി തിരിച്ച ഒരാളെന്ന നിർവചനം പേറുന്ന ഒരാളുടെ ആന്തരിക പ്രവർത്തനങ്ങളെക്കുറിച്ചാണ് നിങ്ങളുടെ ശ്രദ്ധ മാത്രവുമല്ല ക്രോംവെല്ലിന് സ്വയം അയാളെക്കുറിച്ച് എത്രത്തോളം അറിയാം എന്നതിന് ഒരു പരിധിയുമണ്ട്.’ നല്ല കാഴ്ചപ്പാടുള്ള ,മഹത്തായ പദ്ധതികളുള്ള ഒരു മനുഷ്യനായിരുന്നു ക്രോംവെൽ, അയാൾ എല്ലാ പദ്ധതികളുടെയും ഫലപ്രാപ്തിയിലേക്കു നയിച്ചു, പക്ഷേ ഓരോ ഘട്ടത്തിലും അയാളുടെ യാത്ര അപകടങ്ങൾ നിറഞ്ഞതായിരുന്നു. ‘ഒരു ഞാണിന്മേൽ കളിയാണ്. ഒരൊറ്റ ശ്വാസം അവനെ നശിപ്പിക്കും.’ തെറ്റിന്റെ അനന്തരഫലം വിനാശമാണ്, അതിൻറെ വിലയായി നിങ്ങൾ നിങ്ങളുടെ ജീവൻ നൽകേണ്ടിവരും. ‘നമ്മൾ ഇപ്പോൾ ചരിത്രത്തെ വിനിയോഗിക്കുന്ന വേഗതയെക്കുറിച്ചും, ഭൂതകാലത്തെയും സമീപകാലത്തെയും ഒരു പതിപ്പാക്കി മാറ്റുന്നതിനെക്കുറിച്ചും, തങ്ങളുടെ പ്രതിനിധികളുമായി തങ്ങളുടെ ജീവിതം നയിക്കുന്ന സാധാരണാളുകൾക്ക് ജീവിതം എങ്ങനെയായിരിക്കുമെന്നും മറ്റുമുള്ളവയെക്കുറിച്ച് ഞാൻ ചിന്തിക്കുന്നത് പോലെ, ഒരുപാട് എഴുത്തുകാരും ചിന്തിക്കുകയും ആശങ്കപ്പെടുകയും ചെയ്യുന്നുണ്ട്.
ബ്രിട്ടീഷുകാരെയും അവരുടെ രാജവാഴ്ചയെയും വെറുക്കാൻ നമ്മളിലെ പോസ്റ്റ്-കൊളോണിയൽ ദേശീയവാദി എപ്പോഴും പഠിച്ചിട്ടുണ്ട്, എന്നിരുന്നാലും ഇംഗ്ലണ്ടും അതിന്റെ ചരിത്രവും ഭൂപ്രകൃതിയും എല്ലാം പോസ്റ്റ്-കൊളോണിയൽ വായനക്കാരന് എല്ലായ്പ്പോഴും അതിശയിപ്പിക്കുന്ന ഓർമ്മകൾ സമ്മാനിക്കുന്നവയാണ്: അസാധാരണപരിചിതമായ ഓർമ്മകൾ. സ്ഥല-സമയ- സ്ഥാനഭ്രംശമുള്ള മാൻറിലിന്റെ കഥകൾ നമ്മെ എല്ലാക്കാലവും ആകർഷിക്കുന്നവയാണ്. കാരണംനമ്മളിലെ അധികാരത്തിനായുള്ള വാഞ്ചയെക്കുറിച്ച്, നമ്മുടെ പോരാട്ടത്തെക്കുറിച്ച്, നമ്മളിലെ അംഗീകാരത്തിനായുള്ള ദാഹത്തെ പറ്റി അവർക്കറിയാം.
“Death is your prince, you are not his patron.”
Click here to read this article in English.