മലയാള നോവൽ ഖസാക്കിനു മുൻപും പിൻപും
മലയാള നോവലിനെ ഖസാക്കിൻ്റെ ഇതിഹാസത്തിന് മുൻപും പിൻപും എന്ന് വിഭജിക്കാൻ കാരണക്കാരനായ, ഭാവനയും യാഥാർത്ഥ്യവും തമ്മിലുള്ള അതിരുകൾ മായ്ച്ചു കളഞ്ഞ ഭാഷാ കലാകാരനെയോ, ആക്ഷേപ ഹാസ്യത്തെ രാഷ്ട്രീയ പ്രവചനമാക്കിയ ധർമ്മപുരാണത്തിൻ്റെ രചയിതാവിനെയോ, ഗുരുസാഗരത്തിലെ ആദ്ധ്യാത്മിക ഭാവനയുടെ ആവിഷ്‌കർത്താവിനെയോ, എന്നും ജനാധിപത്യ മൂല്യങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊണ്ട ഇന്ദ്രപ്രസ്ഥക്കാരനായ ചിന്തകനെയോ ഒ.വി വിജയനെ കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് കവി സച്ചിദാനന്ദൻ സംസാരിക്കുന്നു.