A Unique Multilingual Media Platform

The AIDEM

YouTube

നാടൻ പാട്ടും അതിക്രമങ്ങളും മാത്രമല്ല ദളിത് ജീവിതം

  • April 28, 2022
  • 1 min read

കേരളത്തിലെ ദളിത് ഫെമിനിസ്റ്റ് ചരിത്രത്തെക്കുറിച്ച് ഇതുവരെ മാധ്യമങ്ങളിൽ വന്നിട്ടില്ലാത്ത, വളരെ വ്യത്യസ്തമായ ഒരു ചർച്ച. കേരളത്തിൽ ദളിത് ഫെമിനിസ്റ്റ് സൈദ്ധാന്തിക ചിന്തക്ക് തുടക്കമിട്ട, എം.ജി. സർവ്വകലാശാലയിലെ സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്പ്മെന്റ് സ്റ്റഡീസിൽ അധ്യാപികയായ രേഖാ രാജും, സീനിയർ ഗവണ്മെന്റ് പ്ലീഡറും, നിരവധി ദളിത്-ആദിവാസി മനുഷ്യാവകാശ കേസുകൾ കൈകാര്യം ചെയ്ത അഭിഭാഷകയുമായ കെ.കെ. പ്രീതയുമാണ് ഈ സംഭാഷണത്തിൽ പങ്കെടുക്കുന്നത്. ദളിത് സമര ചരിത്രത്തിലൂടെയും, ദളിത് ഫെമിനിസ്റ്റ് ചിന്തകളിലൂടെയും കടന്നുപോന്ന തങ്ങളുടെ ധൈഷണിക-സാമൂഹ്യ ജീവിതവും, ഒപ്പം ആ സമരങ്ങളിൽ നിന്ന് ഊർജ്ജമുൾക്കൊണ്ട് മുന്നേറിയ വ്യക്തിജീവിതവും ഇടകലരുന്ന ഒരു വേറിട്ട സംവാദം. ദളിത് ചരിത്ര മാസമാണ് ഏപ്രിൽ. 2013 ൽ ഒരു സംഘം യുവ വനിതാ ദളിത് പ്രവർത്തകർ അമേരിക്കയിലെ ബ്ലാക്ക് ഹിസ്റ്ററി മന്ത് എന്ന സങ്കൽപ്പത്തിൽ നിന്ന് പ്രചോദന ഉൾക്കൊണ്ട്, ഏപ്രിൽ മാസത്തെ ദളിത് ചരിത്ര മാസമായി ആചരിക്കാൻ ആഹ്വാനം ചെയ്തു. ദി ഐഡം ഈ വർഷത്തെ ദളിത് ചരിത്ര മാസാചരണത്തിൽ പങ്കുചേരുകയാണ്.

About Author

The AIDEM