തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ദി ലോ ട്രസ്റ്റിന്റെ (The LAW Trust) 2023ലെയും 2024ലെയും ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ അവാർഡ് പ്രഖ്യാപിച്ചു.
ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വിവിധ സർവകലാശാലകളിൽ നിയമ അധ്യാപകൻ എന്ന നിലയിലുള്ള അഞ്ച് പതിറ്റാണ്ടോളം നീളുന്ന സമർപ്പിത ജീവിതം, നിയമ ഗ്രന്ഥകർത്താവ്, നിയമ പണ്ഡിതൻ, നിയമോപദേഷ്ടാവ് എന്ന നിലയിലുള്ള മികവാർന്ന സംഭാവന. നിയമസഭാ സെക്രട്ടറി, വൈസ് ചാൻസലർ എന്നീ നിലകളിലുള്ള ഭരണ വൈഭവം എന്നിവ ആണ് ഡോ. എൻ.കെ ജയകുമാറിന് 2023ലെ അവാർഡിനായി പരിഗണിച്ചത്.
ബഹുസ്വര സമൂഹത്തിൻറെ സങ്കീർണമായ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക യാഥാർത്ഥ്യങ്ങൾ സൂക്ഷ്മമായി പകർത്തുന്ന മാധ്യമപ്രവർത്തന രീതിയാണ് വെങ്കിടേഷിനെ 2024ലെ അവാർഡിന് അർഹനാക്കിയത്.
ട്രസ്റ്റ് ചെയർമാൻ സന്തോഷ് കുമാർ പി., കേരള നിയമസഭാ സെക്രട്ടറി ഡോ. കൃഷ്ണകുമാർ, കേരള ബാർ കൗൺസിൽ അംഗം ശ്രീ. ജോസഫ് ജോൺ, ശ്രീ. ദിനകരൻ മീനാംകുന്ന് എന്നിവരടങ്ങിയ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.
ജസ്റ്റിസ് വി.ആർ കൃഷ്ണയ്യരുടെ ചിത്രം ആലേഖനം ചെയ്ത ശിൽപവും പ്രശസ്തി പത്രവും അമ്പതിനായിരം (50,000/-) രൂപയും ആണ് പുരസ്കാരം.
അഭിഭാഷകൻ, ന്യായാധിപൻ, നിയമപണ്ഡിതൻ, മാധ്യമപ്രവർത്തകൻ, പൊതുപ്രവർത്തകൻ എന്നീ നിലകളിൽ സമർപ്പിത സേവനം നൽകിയവരിൽ നിന്നാണ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്. നിയമദിനമായ നവംബർ 26ന് അവാർഡ് സമ്മാനിക്കും.
ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ മുൻ അവാർഡ് ജേതാക്കൾ | |
2015 | അഡ്വ. നീലകണ്ഠ ശർമ |
2016 | ശ്രീ വി.എസ് അച്യുതാനന്ദൻ |
2017 | ഡോ. എൻ.ആർ മാധവമേനോൻ |
2018 | ശ്രീ. ശ്രീ ശ്രീ കേശവാനന്ദഭാരതി |
2019 | ശ്രീ. എം.ടി വാസുദേവൻ നായർ |
2020 | ജസ്റ്റിസ് കുര്യൻ ജോസഫ് |
2021 | അഡ്വ. എം.സി മേത്ത |
2022 | ശ്രീ ഉമ്മൻചാണ്ടി |
തിരുവനന്തപുരം കേന്ദ്രമായി 2012ൽ സ്ഥാപിതമായ ‘ദി ലോ ട്രസ്റ്റ്’ നിയമ ബോധവൽക്കരണം ലക്ഷ്യമാക്കി പ്രവർത്തിച്ചു വരുന്നു.
ട്രസ്റ്റ് ചെയർമാൻ അഡ്വ. സന്തോഷ്കുമാർ പി., സെക്രട്ടറി അഡ്വ. പ്രേംകുമാർ കെ., ശ്രീ സുരേഷ് എസ് (ട്രഷറർ), ട്രസ്റ്റ് അംഗങ്ങൾ അഡ്വ. ഷമീം എസ്., അഡ്വ. ശിവലാൽ എസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
സത്യം, നീതി, പുരോഗമന പരിപ്രേക്ഷ്യം എന്നിവയെ അടിസ്ഥാനമാക്കി തന്താങ്ങളുടെ മേഖലകളിൽ പ്രവർത്തിക്കുന്ന രണ്ടു ബഹുമുഖ പ്രതിഭകൾ ആണ് ശ്രീ വെങ്കിടെഷ് രാമകൃഷ്ണനും ഡോ. എൻ. കെ ജയകുമാറും. വെങ്കിടെഷ് രാമകൃഷ്ണൻ എന്ന പേര് ഇന്ത്യയിലെ ഏകദേശം ആരനൂറ്റാണ്ട് കാലത്തെ പുരോഗമന മാധ്യമ പ്രവർത്തനത്തിന്റെ പേര് തന്നെ ആയി മാറിയിട്ടുണ്ട്. അഭിനന്ദനങ്ങൾ ആശംസകൾ ഒപ്പം അഭിവാദ്യങ്ങളും നേരുന്നു 🙏👍🌹
Congratulations
Congratulations
Congratulations