A Unique Multilingual Media Platform

The AIDEM

YouTube കഥയാട്ടം

ചരിത്രം സൃഷ്ടിച്ച പോത്തൻ ജോസഫും സി പി രാമചന്ദ്രനും

  • April 13, 2023
  • 1 min read

ഇന്ത്യൻ പത്രപ്രവ‍ർത്തന ചരിത്രത്തിലെ മായാത്ത നക്ഷത്രങ്ങളായ  പോത്തൻ ജോസഫിന്റേയും സി പി രാമചന്ദ്രന്റേയും ജീവിതവഴികളിലൂടെയാണ് ഇക്കുറി ‘കഥയാട്ടം’ സഞ്ചരിക്കുന്നത്. 26 പത്രങ്ങളിൽ പണിയെടുക്കുകയും ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഉദയത്തിന്റെ സൃഷ്ടാക്കൾക്കൊപ്പം സഞ്ചരിക്കുകയും എഴുത്തിൽ വിസ്മയം തീർക്കുകയും ചെയ്തു പോത്തൻ ജോസഫ്. പാർലമെന്റിന്റെ അകത്തളങ്ങളിലെ വാർത്താ ഊടുവഴികളിലൂടെ നിരന്തരം സഞ്ചാരം നടത്തി സി പി രാമചന്ദ്രൻ. രണ്ടുപേരുടേയും വ്യക്തി പ്രത്യേകതകൾ അറിയാൻ കാണുക; കഥയാട്ടം.


Subscribe to our channels on YouTube & WhatsApp

About Author

The AIDEM

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Sayi Kishore
Sayi Kishore
1 year ago

തീർത്തും വിസ്മൃതിയിലാണ്ടുപോയോ എന്ന് സംശയിക്കാവുന്ന മറ്റൊരു പത്ര പ്രവർത്തകൻ കൂടെ മലയാളികളുടെ അഭിമാനമായി ഉണ്ടായിരുന്നു. ദിവാൻ ബഹദൂർ കോഴിശ്ശേരി കരുണാകര മേനോൻ. മലപ്പുറം ജില്ലയിൽ പരപ്പനങ്ങാടി സ്വദേശിയായ കോഴിശ്ശേരി കരുണാകര മേനോൻ ദ ഹിന്ദു ദിനപത്രത്തിൽ സബ് എഡിറ്ററും 1898 മുതൽ 1905 വരെ എഡിറ്ററുമായിരുന്നു. ഹിന്ദു ദിനപത്രത്തിൽ നിന്നും ദേശീയ സമരവുമായി ബന്ധപ്പെട്ട ചില അഭിപ്രായ വ്യത്യാസങ്ങൾ രാജിവെച്ച അദ്ദേഹം ഇൻഡ്യൻ പേട്രിയറ്റ് എന്ന പേരിൽ പുതിയ ഒരു പത്രം പ്രസിദ്ധീകരിക്കാൻ ആരംഭിക്കയും ചെയ്തിരുന്നു. എന്നാൽ മേനോന്റെ അനാരോഗ്യവും സാമ്പത്തിക പ്രശ്നങ്ങളും കാരണം ആ പത്രം നിലച്ചുപോകയാണ് ഉണ്ടായത്.
“You are a statesman. You cannot run a newspaper without sensationalism nowadays. You must go elsewhere.” എന്നാണ് പ്രശസ്തനായ വി. കൃഷ്ണസ്വാമി അയ്യർ കരുണാകര മേനോനെക്കുറിച്ച് അഭിപ്രായപ്പെട്ടത്.
1922 ൽ പ്രസിദ്ധീകരിക്കപ്പെട്ട Some Madras Leaders എന്ന പുസ്തകത്തിൽ മേനോനെക്കുറിച്ച് വിശദമായി എഴുതിയ ഒരു ഭാഗമുണ്ട്. 1922 ൽ പരപ്പനങ്ങാടിയിലെ കോഴിശ്ശേരി തറവാട്ടു വീട്ടിൽ വെച്ചാണ് പക്ഷാഘാതത്തെ തുടർന്നുണ്ടായ സങ്കീർണ്ണതകൾ കാരണം കോഴിശ്ശേരി കരുണാകരമേനോൻ അന്തരിച്ചത്.