A Unique Multilingual Media Platform

The AIDEM

Articles Book Review Gender

മുറിവേറ്റ കസേരകൾ സംസാരിച്ചു തുടങ്ങുമ്പോൾ…

  • January 16, 2025
  • 1 min read
മുറിവേറ്റ കസേരകൾ സംസാരിച്ചു തുടങ്ങുമ്പോൾ…

സൈനിക നിഘണ്ടുക്കളിലെ ഒരുപാട് വാക്കുകൾ ദുഷ്‌കരവും ആപൽക്കരമായ ഘട്ടങ്ങളെയും ഉദ്യമങ്ങളെയും അടയാളപ്പെടുത്തുന്നവയാണ്. അത്തരം വാക്കുകളിലൊന്നാണ് ‘വാക്കിംഗ് പോയിൻ്റ്’ (Walking Point). ഒരു യുദ്ധമുന്നണിയിൽ ഏതൊരു സൈനികനും ലഭിക്കാവുന്ന അതിഭീകരമായൊരു പൊസിഷൻ ആണ് വാക്കിംഗ് പോയിൻ്റ്. യുദ്ധമുന്നണിയിൽ ഏറ്റവും മുന്നിൽ, ശത്രുസൈന്യത്തിൻ്റെ കണ്ണെത്തുന്നിടത്ത് നിന്ന് അവരുടെ വെടിയുണ്ടകളും മറ്റ് ആയുധങ്ങളും ആദ്യം തന്നെ നേരിട്ട് പോരാടുന്ന ഇടമാണ് വാക്കിംഗ് പോയിൻ്റ്.

വാക്കിംഗ് പോയിൻ്റിലേക്ക് പോകുന്ന സൈനികർ ഏറ്റവും ധീരൻമാരാരായിരിക്കും. എന്നാൽ പലർക്കുമത് ജീവന്മരണ പോരാട്ടമാണ്. മേലുദ്യോഗസ്ഥൻ വാക്കിംഗ് പോയിൻ്റിലേക്ക് പോകാൻ നിർദ്ദേശിക്കുമ്പോൾ, വാക്കുകൾ കൊണ്ടുള്ള മറുപടികൾക്ക് പ്രസക്തിയോ പ്രാധാന്യമോ ഇല്ല. യെസ് എന്നോ നോ എന്നോ പറയേണ്ട ആവശ്യം തന്നെയില്ല. എല്ലാ നിവൃത്തികേടുകളും മറന്നേക്കുക. അനുസരണ. അത് മാത്രമാണ് ഏക മാർഗ്ഗം. പല്ലുകടിച്ച് പിടിച്ച്, ആ ജോലി ഏറ്റെടുക്കുക, യുദ്ധ മുഖത്തേക്ക് പോകുക.

കെ.എ ബീനയുടെ “ആ കസേര ആരുടേതാണ്” എന്ന പുസ്തകത്തെപ്പറ്റി (പ്രസാധകർ: ചിന്ത പബ്ലിഷേഴ്സ്) പറയാൻ എന്തിനാണ് ഈ യുദ്ധത്തിൻ്റേയും സൈനികൻ്റെയും കാര്യങ്ങൾ പരാമർശവിഷയമാക്കുന്നതെന്ന് നിങ്ങൾ ആലോചിക്കുന്നുണ്ടാകും.

തീർച്ചയായും ഇതൊരു യുദ്ധത്തെക്കുറിച്ച് തന്നെയാണ്. 1993ൽ സ്ത്രീകൾക്കും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗർക്കും സംവരണ സീറ്റുകൾ ഏർപ്പെടുത്തിയ ഭരണഘടനാ ഭേദഗതികളുടെ സ്വാധീനത്തെ കുറിച്ച് വിലയിരുത്തുന്ന ഒരു പുസ്തകമായതിനാൽ തന്നെയാണ് ഇതൊരു യുദ്ധമായി മാറുന്നത്.

കേരള രാഷ്ട്രീയ വർത്തമാനം സനാതന ധർമ്മം ചർച്ച ചെയ്യുമ്പോഴാണ് ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണമെന്നത് വെറും യാദൃശ്ചികമാകാമെങ്കിലും ഈ വിഷയത്തിന്റെ വാർത്താ മൂല്യം എന്നിലെ പത്രപ്രവർത്തകന് കണ്ടില്ലെന്ന് നടിക്കാൻ സാധിക്കാത്ത ഒന്നാണ്. പുനരവലോകനം ചെയ്യപ്പെട്ട അതിക്രമങ്ങൾ ഒരു വൃത്തികെട്ട ഭൂതകാലത്തിൽ നിന്നല്ല മറിച്ച് 1990കളിൽ ഇന്ത്യയിൽ മിക്ക നയരൂപകർത്താക്കളും തീരുമാന കർത്താക്കളും ഉടലെടുത്ത് ആവിർഭവിച്ച കാലഘട്ടത്തിലാണ് എന്നുള്ളത് സനാതന ധർമ്മത്തിന്റെ വക്താക്കൾക്കുള്ള ബീനയുടെ ശക്തമായ ഒരു പ്രതികരണമായി കണക്കാക്കാം.

ഭരണഘടനയെ അട്ടിമറിക്കുന്ന വർണ്ണാധിഷ്ഠിത ജാതി വ്യവസ്ഥകളെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഈ സനാതന ധർമ്മത്തിന്റെ പേരിൽ അരങ്ങേറുന്നത് എന്നായിരുന്നു ലേഖികയുടെ വാദം. വർഷങ്ങളായി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഭയപ്പെടുന്നവർ, നാമനിർദ്ദേശപത്രിക സമർപ്പിച്ച ശേഷം പലായനം ചെയ്യപ്പെട്ടവർ, തിരഞ്ഞെടുപ്പിൽ വിജയിച്ചശേഷം പകൽ വെളിച്ചത്തിൽ ദുരൂഹമായി മരണപ്പെട്ടവർ, തിരഞ്ഞെടുത്തതിനുശേഷവും മേൽ ജാതിക്കാർക്ക് തങ്ങളോട് ശത്രുത ഉണ്ടാകുമെന്ന് ഭയന്ന് സ്വന്തം കസേര ഒഴിഞ്ഞുകൊടുക്കേണ്ടി വന്നവർ… ഇവരിലൂടെ, ഈ ദളിതരിലൂടെ തന്നെയാണ് തൊട്ടുകൂടായ്മയും താണ ജാതികളുടെ അശുദ്ധിയും സവർണ്ണ മേധാവിത്വവും ഭാരതത്തിന്റെ സംസ്കാര പാരമ്പര്യ വിശേഷണമായി മാറിയത് അല്ലെങ്കിൽ ‘മാറ്റിയത്’.

ബീന കണ്ടെത്തിയ, സംസാരിച്ച ഈ പോരാളികൾ തന്നെയാണ് എന്നിൽ ‘വാക്കിംഗ് പോയിന്റ്’ എന്ന സൈനിക വാക്യത്തെ ഓർമ്മപ്പെടുത്തിയത്. ഒരു കുന്തത്തിന്റെ അഗ്രം കണക്കെ പ്രത്യാക്രമണത്തിന്റെ പൂർണ്ണ ആഘാതം വഹിച്ച ആദ്യത്തെ തരംഗം തന്നെയായിരുന്നു അവർ. വാക്കിംഗ് പോയിന്റിലേക്ക് മറ്റൊരു മാർഗവും ഇല്ലാതെ നടന്നടുക്കുന്ന സൈനികരിൽ നിന്നും വ്യത്യസ്തരാവാൻ ബീനയുടെ ഈ പോരാളികളിൽ ചിലർക്കെങ്കിലും സാധിക്കുന്നുണ്ട്.

സുജാത രമേശും ബാലുച്ചാമിയും പെരിയ കറുപ്പനും ഉൾപ്പെടെയുള്ളവർക്കും അവരുടെ കുടുംബത്തിനും ജനാധിപത്യത്തിന്റെ അവസാന നാഴികയായ ഈയൊരു നിരോധിത മേഖലയിലേക്ക് എത്തിപ്പെടാൻ വലിയ വില തന്നെ കൊടുക്കേണ്ടി വന്നിരുന്നു. ജാതീയ വിപ്രതിപത്തികൾക്കു മുൻപിൽ കരുത്തുറ്റ ഇന്ത്യൻ ഭരണകൂടം പോലും അതിന്റെ അന്തസത്തയെ തിരയുമ്പോൾ ഇത്തരം പോരാളികൾ എന്തിനുവേണ്ടിയും തലകുനിക്കേണ്ടതില്ല.

അവർക്ക് വേണമെങ്കിൽ സ്വന്തം കാര്യം നോക്കി ജീവിതം മുന്നോട്ടു കൊണ്ടുപോകാമായിരുന്നു, പക്ഷെ തോറ്റു മടങ്ങാൻ, തോൽവി സ്വീകരിക്കാൻ അവർ തയ്യാറല്ലായിരുന്നു. അതുമല്ലെങ്കിൽ ഗണേഷിനെ പോലെ അനുസരിക്കാനും അതിജീവിക്കാനുമവർക്ക് പഠിക്കാമായിരുന്നു.

പുസ്തകത്തിൻ്റെ രചയിതാവ് കെ.എ ബീന സുജാത രമേശിനോടൊപ്പം (2015ൽ)

മറ്റുള്ളവർ ചെയ്യാൻ മടിച്ചത് എന്തുകൊണ്ടാണ് അവർ ചെയ്യാൻ ഉറച്ചത് എന്ന ചോദ്യം പ്രസക്തവും ഒരുപോലെ സങ്കീർണവുമാണ്. ഒഴുക്കിനെതിരെ സഞ്ചരിച്ച ഈ പോരാളികളെ ബീന കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്യുകയുണ്ടായി. തലക്കെട്ടുകൾ മങ്ങിമറിഞ്ഞതിനുശേഷവും ആ കഥയുടെ തുടർച്ച കണ്ടെത്താനുള്ള അപൂർവമായ സന്നദ്ധതയും കഴിവുമായിരിക്കാം ഒരുപക്ഷേ ഈ പത്രപ്രവർത്തനത്തിന്റെ വിശുദ്ധത. എന്നാൽ പാശ്ചാത്യ മാധ്യമങ്ങളിൽ നമ്മൾ വായിക്കുന്ന ഫീൽ ഗുഡ് കഥകളിൽ നിന്നും ഒരുപാട് വ്യത്യസ്തമായി നിറങ്ങൾ ഇല്ലാത്ത ജീവിതമാണ് പലരുടേതും.


വായിക്കാം: മരണവാൾതുമ്പിൽ സുജാത രമേശിന്റെ ജീവിതം


ഉദാഹരണത്തിന്, 1980കളിൽ, ഒരു പിഞ്ചുകുഞ്ഞ് അമേരിക്കയിലെ തന്റെ വീട്ടിൽ നിന്ന് ഒളിച്ചോടുകയും മാതാപിതാക്കളുടെ കാർ ഡ്രൈവ് ചെയ്യുകയും ചെയ്തു. വിൻഡ് സ്ക്രീനിൽ നിന്നും കാണാൻ കഴിയാത്തത്ര ചെറുതായതിനാൽ ഡ്രൈവർ ഇല്ലാത്ത കാറാണ് റോഡിലൂടെ സഞ്ചരിക്കുന്നതെന്ന് കരുതിയ പോലീസുകാർ സംഭവത്തെ ഭയപ്പാടോടെയാണ് വീക്ഷിച്ചത്. ഇതു റിപ്പോർട്ട് ചെയ്ത ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ, ഈ കുട്ടിക്ക് ഡ്രൈവിംഗ് ലൈസൻസ് കൈപ്പറ്റുവാനുള്ള നിയമപരമായ പ്രായം പൂർത്തിയാവുന്നത് വരെ കാത്തിരിക്കുകയും കുട്ടിയുടെ ജീവിതത്തിലെ രണ്ടാമത്തെതും ആദ്യ നിയമപര ഡ്രൈവിനുമായി കുട്ടിയോടൊപ്പം അനുഗമിക്കുകയും പിന്നീട് ഈ കഥ ഫയൽ ചെയ്യുകയും ചെയ്യുന്നു. അതോടുവിൽ ദി ടൈംസിൽ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ‘ഹ്യൂമൺ ഇൻട്രസ്റ്റ്’ കഥകളുടെ സമാഹാരത്തിൽ ഇടം നേടുകയും ചെയ്തു.

അശ്രദ്ധമായ രക്ഷാകർതൃത്വത്തിൽ നിന്നുത്ഭവിച്ചതും തികച്ചും യാദൃശ്ചികമായി മാത്രം ഒഴിവാക്കപ്പെട്ടതുമായ ദുരന്ത മുഖ കഥകളേക്കാൾ എത്രയോ നല്ല കഥകൾ ബീനയുടെ പുസ്തകത്തിലുണ്ടെന്ന് ഞാനിടയ്ക്ക് ചിന്തിക്കാറുണ്ട്. ആ കഥകൾ ഒരു വിപ്ലവമായിരുന്നു, പുതുക്കോട്ടയിലെ ഫ്യൂഡൽ ഷിബോലെത്തുകളിൽ നിന്ന് സൈക്കിൾ ചവിട്ടിയ സ്ത്രീകൾക്ക് തങ്ങളുടെ ജീവിത ഭാഗ്യത്തിനെ പറ്റി എന്താണ് പറയാനുണ്ടാവുക.

ഒരു പത്രപ്രവർത്തകന്റെ കഴുകൻ കണ്ണ് മറ്റുള്ളവർക്ക് നഷ്ടമായേക്കാവുന്ന പല വിശദാംശങ്ങളും തേടി കണ്ടെത്തും എന്ന് പറയുന്നത് വെറുതെയാണെന്ന് തോന്നുന്നില്ല. കളക്ടർ ഇത്തരമൊരു പദ്ധതിക്ക് തുടക്കമിട്ടപ്പോൾ സ്ത്രീകൾ പുരുഷന്മാരുടെ സൈക്കിളുകൾക്കു വേണ്ടിയുള്ള ആവശ്യം ഉന്നയിക്കുകയുണ്ടായി. അത്തരം സൈക്കിളുകളുടെ തിരശ്ചീനാകൃതി കുട്ടികളെ വഹിക്കാനും മറ്റ് സാധനങ്ങൾ കൊണ്ടുപോകാനും അതോടൊപ്പം ഇത് സ്ത്രീകളെ കൂടുതൽ സമയം വീട്ടിൽ നിന്ന് അകറ്റിനിർത്താനും വരുമാനം സൃഷ്ടിക്കുന്ന തൊഴിലുകളിൽ തുടരാനും സഹായിക്കുമെന്നതായിരുന്നു ആ കണ്ടെത്തൽ.

അടുത്ത മികച്ച കഥ ഞാൻ മൂന്നു ദശകത്തിലേറെ ജീവിതം കഴിച്ചുകൂട്ടിയ ബംഗാളിൽ നിന്നായിരുന്നു. 1993ലെ പരീക്ഷണം മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി ബംഗാളിൽ നന്നായി പ്രവർത്തിച്ചിട്ടുണ്ടെന്ന് വേണം വിവക്ഷിക്കാൻ. ഒന്നിലധികം സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ നീണ്ട വർഷങ്ങൾ ജാതീയതയുടെ മേൽക്കോയ്മ ഒരു പരിധിവരെ കുറച്ചുവെന്ന് വേണം കരുതാൻ. എന്നാൽ അതോടൊപ്പം പ്രതിപക്ഷം അധികാരത്തിൽ ഇരിക്കുന്ന പഞ്ചായത്തുകൾക്ക് വിഭവങ്ങൾ നിഷേധിക്കുന്നതിൽ പ്രകടമായ അധികാര രാഷ്ട്രീയവുമായാണ് ബംഗാളിലെ പ്രശ്നം കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നതെന്നും വിലയിരുത്താവുന്നതാണ്.

ബീനയുടെ കഥപറച്ചിൽ ശൈലി ഇപ്പോൾ പ്രചാരത്തിലുള്ള നിർജീവമായ സെലിബ്രിറ്റി പത്രപ്രവർത്തനവുമായും ആരാധനാലയങ്ങളിലെ ആചാര നിലനിൽപ്പിനു മാത്രമായി നിലകൊള്ളുന്ന നിരവധി മുഖ്യധാര പ്രസിദ്ധീകരണങ്ങളിലെ ചവറ്റുകുട്ടകളുമായും താരതമ്യപ്പെടുത്തുമ്പോൾ വ്യക്തവും രീതി ന്യായമായ വിലയിരുത്തലുമാണെന്ന് നിഷ്പ്രയാസം നമുക്ക് കണ്ടെത്താവുന്നതാണ്.

1993നു ശേഷം ഉയർന്നുവരുന്ന ചിത്രം പരിമിതമാണെങ്കിലും വിജയം തന്നെയാണെന്ന് വേണം പറയാൻ. സുജാതയേയും ബാലുചാമിയെയും പെരിയ കറുപ്പനെയും പോലുള്ള പോരാളികളുടെ കുടുംബങ്ങളെയും കുറഞ്ഞത് അവരുടെ അടുത്ത തലമുറയെയും പരിപാലിക്കാനോ അവർക്ക് ആജീവനാന്ത സുരക്ഷാ വലയം സ്ഥാപിക്കാനോ സാധിക്കാത്ത നയനിർമ്മാതാക്കൾ മാപ്പർഹിക്കാത്ത ഒരു തെറ്റ് തന്നെയാണ് ചെയ്തതെന്നാണ് ഞാൻ കരുതുന്നത്.

കേവലമൊരു പഞ്ചവത്സര പദ്ധതി ഉപയോഗിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള മുൻവിധികളോട് പോരാടാൻ സാധ്യമല്ല. അതിനായി ഒരുപക്ഷേ തലമുറകൾ തന്നെ നീണ്ടുനിൽക്കുന്ന ദീർഘകാല നിക്ഷേപങ്ങൾ തന്നെ വേണ്ടിവന്നേക്കും. പോരാളികളെ പടക്കളത്തിൽ ഉപേക്ഷിക്കാനാവില്ല.

ഒരു സാമൂഹിക ജനാധിപത്യത്തിലേക്ക് സ്വയം വളരാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഒരു ജനാധിപത്യ വ്യവസ്ഥക്ക് ഇത്തരം പോരാളികളെ സംരക്ഷിച്ചേ മതിയാകൂ.

ഈ വിലമതിക്കാനാവാത്ത പാഠം എനിക്ക് പകർന്നു നൽകിയത് ബീനയുടെ പുസ്തകമാണ്. നയനിർമ്മാതാക്കൾക്ക് ഈയൊരു പുസ്തകം പല പുതിയ അറിവുകളും മാനങ്ങളും പകർന്നു നൽകുന്ന ഒരു പാഠ്യം തന്നെയാകട്ടെ എന്നാണെന്റെ പ്രത്യാശ.


Available to read in: English

About Author

ആർ രാജഗോപാൽ

എഡിറ്റർ അറ്റ് ലാർജ്, ദി ടെലെഗ്രാഫ്

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x