A Unique Multilingual Media Platform

The AIDEM

Articles Kerala Memoir

ഓംചേരി എന്‍.എൻ പിള്ള അന്തരിച്ചു

  • November 22, 2024
  • 1 min read
ഓംചേരി എന്‍.എൻ പിള്ള അന്തരിച്ചു

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍.എന്‍.പിള്ള അന്തരിച്ചു. നൂറു വയസ്സ് പിന്നിട്ടിരുന്നു.ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

1924 ഫെബ്രുവരി ഒന്നിനു വൈക്കം ടിവി പുരത്തിനടുത്ത മൂത്തേടത്തുകാവെന്ന ചെറുഗ്രാമത്തിലാണ് ഓംചേരി എൻ.എൻ പിള്ളയുടെ ജനനം. അച്ഛൻ പി. നാരായണപിള്ള. അമ്മ പാപ്പിക്കുട്ടിയമ്മ. ഈ ദമ്പതികളുടെ ഏറ്റവും ഇളയമകനായിരുന്നു.

ഏഴു പതിറ്റാണ്ടിലേറെ കാലം ഡൽഹിയുടെ സാമൂഹിക – സാംസ്കാരിക ലോകത്ത് കേരളത്തിൻറെ അംബാസിഡർ എന്ന് വിശേഷിപ്പിക്കപ്പെട്ട ഓംചേരി 73 വർഷം മുൻപ് യുപിഎസ്‌സി പരീക്ഷ എഴുതാനാണ് ദേശീയ തലസ്ഥാനത്ത് എത്തിപ്പെട്ടത്. അതിനു ശേഷം താനൊരു ഡൽഹിക്കാരനായിമാറി എന്ന് ഓംചേരി പറയുമായിരുന്നു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ പഠനത്തിനുശേഷാണ് ഡല്‍ഹിയിലെത്തിയത്. ആകാശവാണിയിൽ മലയാളം വാർത്താ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചു. 1972ൽ പ്രളയമെന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2010ൽ സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. ‘ആകസ്മികം’ എന്ന ഓർമക്കുറിപ്പിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ഓം ചേരിയുടെ സംഭവബഹുലമായ ജീവിതവും അനുഭവങ്ങളും വിശദമായി പരാമർശിക്കുന്ന മുഖാമുഖം അദ്ദേഹത്തിന് 100 വയസ്സ് തികയുന്ന അവസരത്തിൽ ദി ഐഡം മാനേജിങ് എഡിറ്റർ വെങ്കിടേഷ് രാമകൃഷ്ണൻ ചെയ്തിരുന്നു. മുഖാമുഖത്തിന്റെ വീഡിയോ ഇവിടെ കാണാം.


വിലാസലതിക എന്ന സാമൂഹ്യവിമർശകൻ

About Author

ദി ഐഡം ബ്യൂറോ

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x