ഇന്ത്യയെ ഒന്നിപ്പിക്കാൻ ‘എൻ വീട്ടിൽ വന്നൊന്നു നോക്കൂ’
മേരെ ഘർ ആകെ തോ ദേഖോ. എന്റെ വീട്ടിൽ വന്നൊന്ന് നോക്കൂ. രാജ്യത്തു വർധിച്ചു വരുന്ന മതസ്പർധയെ മറികടക്കാൻ ഈ സ്വാതന്ത്ര്യ ദിനത്തിൽ 50 ലേറെ സന്നദ്ധ സംഘടനകൾ ചേർന്ന് ദേശവ്യാപകമായി വ്യത്യസ്തമായ മതസൗഹാർദ്ദ പരിപാടി സംഘടിപ്പിക്കുകയാണ്. ഇന്ത്യയിലെ ഓരോ കുടുംബവും തങ്ങളുടേതല്ലാത്ത മറ്റൊരു മതത്തിലോ, ജാതിയിലോ, ലിംഗപദവിയിലോ, പ്രാദേശികതയിലോ, ഭാഷയിലോ, സാമ്പത്തിക നിലയിലോ പെട്ട ഒരു വ്യക്തിക്ക്, കുടുംബത്തിന്, സ്വന്തം വീട്ടിൽ ഒരു സുഹൃത്തിനെപ്പോലെ ആതിഥ്യം അരുളുക. അതാണ് ഈ ദേശീയ പരിപാടിയുടെ ഭാഗമാവാൻ ചെയ്യേണ്ടത്. പല പ്രശസ്ത വ്യക്തികളും ഇതിനകം ഏറ്റെടുത്ത ഈ പരിപാടി സൈബർ ലോകത്തും തരംഗമാവുകയാണ്.