കരുണയുടെയും കലയുടെയും ബന്ധിത ലോകങ്ങൾ
കാരുണ്യം എന്ന ആശയത്തിന് മലയാള സിനിമയിൽ ഹൃദയാവർജകമായ ആവിഷ്കാരം നൽകിയ ചലച്ചിത്ര കൃതിയായിരുന്നു സുഡാനി ഫ്രം നൈജീരിയ. ആ സിനിമയുടെ സൃഷ്ടാക്കളിൽ പ്രമുഖനായ ചലചിത്രകാരൻ സക്കറിയ മുഹമ്മദ്, കരുണയും കലയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും കരുണയുടെ ലെൻസിലൂടെ കലയെ കാണുന്നതിനെക്കുറിച്ചും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്റെ കനിവിൻ്റെ ആഘോഷത്തിൽ സംസാരിച്ചു. പ്രശസ്ത ന്യൂസ് ഫോട്ടോഗ്രാഫർ പി മുസ്തഫയും കലാകാരിയും ഹെന്ന ആർട്ടിസ്റ്റുമായ ഹർഷ പാത്തുവും ഈ സംഭാഷണത്തിന്റെ ഭാഗമായി. സംഭാഷണത്തിൻ്റെ പൂർണ്ണരൂപം ഇവിടെ കാണാം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ (IPM) 2024 ഫെബ്രുവരി 23 മുതൽ 25 വരെ നടത്തിയ കനിവിന്റെ ആഘോഷത്തിന്റെ (Curios Palliative Care Carnival) ഭാഗമായിരുന്നു ഈ ചർച്ച.
കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിനിൽ “കനിവിന്റെ ആഘോഷത്തിന്റെ” ഭാഗമായി നടന്ന ചർച്ചയിൽ നിന്നും കൂടുതൽ വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.